കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് ശാ​ന്തി ഭ​വ​ൻ ഏ​റ്റെ​ടു​ത്ത​ത് 60 പേ​രെ
Sunday, July 25, 2021 10:16 PM IST
അ​മ്പ​ല​പ്പു​ഴ: കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് ശാ​ന്തി ഭ​വ​ൻ അ​ഭ​യം ന​ൽ​കി​യ​ത് 60 ഓ​ളം പേ​ർ​ക്ക്. മ​നോ​നി​ല തെ​റ്റി തെ​രു​വി​ൽ അ​ല​ഞ്ഞ​വ​രും ന​ഗ​ര​ത്തി​ലും, ദേ​ശീ​യ​പാ​ത​യോ​ര​ത്തും കു​ടി​വെ​ള്ളം പോ​ലും ല​ഭി​ക്കാ​തെ കി​ട​ന്ന​വ​രു​മാ​ണ് ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും. കോ​വി​ഡ് ഭീ​തി മൂ​ലം പ​ല​രും ആ​ട്ടി​യോ​ടി​ച്ച​വ​ർ​ക്കാ​ണ് പു​ന്ന​പ്ര ശാ​ന്തി​ഭ​വ​ൻ അ​ഭ​യം ന​ൽ​കി​യ​ത്.
ജൂ​ലൈ​യി​ൽ മാ​ത്രം പ​ത്തു​പേ​രാ​ണ് ഇ​വി​ടെ എ​ത്തി​യ​ത് . ഹേ​മ​ന്ദ്, ദു​ബു​രാ​ജ്, കാ​ള​ത്തി​യാ​ർ, ജോ​സ​ഫ് ലാ​ൽ, സി​ബി വ​ർ​ഗീ​സ്, ശ​ബ​രി​ദാ​സ്, ജാ​ക്സ​ൺ, സെ​യ്ഫ് ,അ​ജി​ത്, ഫ​ൽ​ഗു​ന​ൻ തു​ട​ങ്ങി​യ വി​വി​ധ ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന​വ​രു​മാ​ണ് .ഇ​വി​ടെ എ​ത്തു​ന്ന​വ​രി​ൽ പ​ല​രും ഊ​രും, പേ​രും അ​റി​യാ​ത്ത മ​നോ​നി​ല തെ​റ്റി​യ രോ​ഗി​ക​ളാ​ണ്.
ഭ​ക്ഷ​ണ​ശാ​ല​ക​ൾ പോ​ലും പ്ര​വ​ർ​ത്തി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​നാ​യി കു​പ്പ​ത്തൊ​ട്ടി​ക​ളി​ൽ തെ​ര​യു​ന്ന ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ ക​ണ്ട് പൊ​തു പ്ര​വ​ർ​ത്ത​ക​ർ ശാ​ന്തി ഭ​വ​നി​ലേ​ക്കു വി​ളി​ച്ചു പ​റ​യും. തു​ട​ർ​ന്ന് ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ഇ​വ​രെ ശാ​ന്തി ഭ​വ​നി​ൽ എ​ത്തി​ക്കും. അ​ന്തേ​വാ​സി​ക​ളെ കൊ​ണ്ട് ഇ​വി​ടു​ത്തെ കി​ട​ക്ക​ക​ൾ നി​റ​ഞ്ഞ നി​ല​യി​ലാ​ണ്.
രോ​ഗം മാ​റി​യ ചി​ല​രെ ബ​ന്ധു​ക്ക​ൾ കൂ​ട്ടി​ക്കൊ​ണ്ടു പോ​യി. 180 ഓ​ളം അ​ന്തേ​വാ​സി​ക​ളാ​ണ് ശാ​ന്തി ഭ​വ​നി​ൽ നി​ല​വി​ലു​ള്ള​ത്. ഇ​വ​രു​ടെ നി​ത്യ ചെ​ല​വി​നു മാ​ത്രം ദി​വ​സം പ​തി​നാ​യി​ര​ത്തി​നു മേ​ൽ രൂ​പ ക​ണ്ടെ​ത്ത​ണം. ഈ ​കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ മ​ന​സി​ൽ ന​ന്മ​യു​ടെ ഉ​റ​വ വ​റ്റാ​ത്ത സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം മാ​ത്ര​മാ​ണ് ശാ​ന്തി​ഭ​വ​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്ന് മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ പ​റ​യു​ന്നു.