കാ​പ്പി​ത്തോ​ടി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ശു​ചീ​ക​രി​ച്ചു
Wednesday, July 28, 2021 10:06 PM IST
അ​ന്പ​ല​പ്പു​ഴ: ഇ​രു​പ​തു വ​ർ​ഷ​മാ​യി മാ​ലി​ന്യ​മാ​യി കി​ട​ക്കു​ന്ന കാ​പ്പി​ത്തോ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു. ഒ​ഴു​ക്ക് നി​ല​ച്ച​തി​നാ​ൽ ഒ​രു മ​ഴ പെ​യ്താ​ൽ ത​ന്നെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ വാ​ർ​ഡു​ക​ൾ വെ​ള്ള​ത്തി​ലാ​ക്കു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു നി​ല​വി​ൽ. ഒ​രു​മാ​സം കൊ​ണ്ട് ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് കാ​ക്കാ​ഴം സ്‌​കൂ​ൾ മു​ത​ൽ ഏ​ഴ​ര​പ്പീ​ടി​ക വ​രെ​യു​ള്ള തോ​ട് ആ​ഴം​കൂ​ട്ടി. പാ​ഴ്‌​ച്ചെ​ടി​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ച് ഒ​ഴു​ക്കു നി​ല​നി​ർ​ത്തു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​ച്ചു. 50 ല​ക്ഷം രൂ​പ മു​ട​ക്കി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​വ​ശ്യാ​നു​സ​ര​ണം ക​ൺ​വ​ർ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചിട്ടുണ്ട്.