എസി റോഡ് പുനരുദ്ധാരണം: ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി
Friday, July 30, 2021 11:41 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ- ച​ങ്ങ​നാ​ശേ​രി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ള​ർ​കോ​ട്, പൊ​ങ്ങ എ​ന്നീ ര​ണ്ട് പാ​ല​ങ്ങ​ൾ ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ പൊ​ളി​ച്ചു പ​ണി​യു​ന്നു. 70 ദി​വ​സം കൊ​ണ്ട് പു​തി​യ പാ​ല​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും. ഈ ​പാ​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. ത​ദ്ദേ​ശ​ത്തു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു പെ​രു​ന്ന ഭാ​ഗ​ത്തു നി​ന്നും പൊ​ങ്ങ പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു ഭാ​ഗം വ​രെ​യും ആ​ല​പ്പു​ഴ ഭാ​ഗ​ത്തു നി​ന്നും ക​ള​ർ​കോ​ട് പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗം വ​രെ​യും മാ​ത്ര​മേ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കൂ.
ചെ​റി​യ പ്രാ​ദേ​ശി​ക വാ​ഹ​ന​ങ്ങ​ളും മി​നി ആം​ബു​ല​ൻ​സും പോ​കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ പൊ​ളി​ക്കു​ന്ന പാ​ല​ത്തി​നു സ​മീ​പം ഡൈ​വേ​ർ​ഷ​ൻ റോ​ഡ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പൊ​ളി​ക്കു​ന്ന ര​ണ്ടു പാ​ല​ങ്ങ​ളു​ടെ ഇ​ട​യ്ക്കു​ള്ള ഭാ​ഗ​ത്തേ​യ്ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി കൈ​ന​ക​രി ഭാ​ഗ​ത്ത് എ.​സി. റോ​ഡി​ൽ എ​ത്തു​ന്ന റോ​ഡ് മാ​ർ​ഗം സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്ന് കെ​എ​സ്ടി​പി കൊ​ട്ടാ​ര​ക്ക​ര എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.