മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്കൂ​ളി​ൽ മൂ​ന്നു പേ​ർ​ക്ക് മു​ഴു​വ​ൻ മാ​ർ​ക്ക്
Friday, July 30, 2021 11:42 PM IST
മാ​ന്നാ​ർ: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മി​ന്നും വി​ജ​യ​വു​മാ​യി ഇ​ത്ത​വ​ണ​യും മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്കൂ​ൾ മു​ന്നി​ലെ​ത്തി. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ല​ഭി​ക്കു​ന്ന സ്കൂ​ൾ എ​ന്ന ബ​ഹു​മ​തി ഇ​ത്ത​വ​ണ​യും നി​ല നി​ർ​ത്തി​യാ​ണ് വി​ജ​യ​തി​ള​ക്കം ആ​വ​ർ​ത്തി​ച്ച​ത് . മൂ​ന്നു​പേ​രാ​ണ് ഇ​വി​ടെ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ​ത്. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടി​യ​താ​ക​ട്ടെ 110 പേ​ർ.
1200 ൽ 1200 ​വാ​ങ്ങി​യ​ത് യു. ​അ​ർ​ജു​നും വേ​ദ​യും ദേ​വി​പ്രി​യ​യു​മാ​ണ്. ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ സൗ​ത്തി​ൽ പാ​ലാ​ഴി​യി​ൽ ഹോം ​ഗാ​ർ​ഡ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ​യും അ​ധ്യാ​പി​ക മോ​ഹ​ന കു​മാ​രി​യു​ടെ​യും മ​ക​നാ​ണ്. ക​ലാ​മ​ണ്ഡ​ലം സ​ജി​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ ക​ഥ​ക​ളി സം​ഗീ​ത​വും എം.​ആ​ർ. ശ്രീ​കു​മാ​രി​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ പാ​ട്ടും അ​ഭ്യ​സി​ക്കു​ന്നു. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ക​ഥ​ക​ളി​ൽ എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​നി​യാ​ണ് വേ​ദ. വേ​ദ​യ്ക്ക് സ​യ​ൻ​സ് (ബ​യോ​ള​ജി) വി​ഷ​യ​ത്തി​ലാ​ണ് 1200 ൽ 1200 ​മാ​ർ​ക്ക്. ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ക​ഥ​ക​ളി അ​ഭ്യ​സി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ഷ്ണു ന​മ്പൂ​തി​രി​യു​ടെ​യും എ​സ്ബി കോ​ള​ജ് പ്ര​ഫ. സി​ന്ധു അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ​യും മ​ക​ളാ​ണ്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ ആ​ല​പ്പു​ഴ വാ​ട​യ്ക്ക​ൽ ക​ണി​ച്ചേ​രി​യി​ൽ ലാ​ൽ​ഭ​വ​നി​ലാ​ണ് താ​മ​സം. ദേ​വി​പ്രി​യ​യാ​ക​ട്ടെ കൂ​ടി​യാ​ട്ട ജേ​താ​വ് കൂ​ടി​യാ​ണ്. കാ​റ്റ​റിം​ഗ് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബു​ധ​നൂ​ർ വാ​ക്ക​യി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ​യും എ​സ്. മാ​യ​യു​ടെ​യും മ​ക​ളാ​ണ്. മൂ​വ​ർ​ക്കും ഡോ​ക്ട​ർ​മാ​രാ​കാ​നാ​ണ് ഇ​ഷ്ടം.