സ​ഹാ​യ​നി​ധി വി​ത​ര​ണം ചെ​യ്തു
Saturday, July 31, 2021 10:15 PM IST
അ​മ്പ​ല​പ്പു​ഴ: സ​ർ​വീ​സി​ലി​രി​ക്കെ മ​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​ടും​ബ സ​ഹാ​യ​നി​ധി വി​ത​ര​ണം ചെ​യ്തു. രാ​മ​ങ്ക​രി എ​സ്ഐ ആ​യി​രി​ക്കെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​മ്പ​ല​പ്പു​ഴ ക​രു​മാ​ടി ശ്രീ​പ്രി​യ നി​വാ​സി​ൽ പ്ര​സ​ന്ന​കു​മാ​റി​ന്‍റേ​യും, പു​ളി​ങ്കു​ന്ന് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ആ​യി​രി​ക്കെ മ​രി​ച്ച പു​ന്ന​പ്ര പ​റ​വൂ​ർ വാ​ണി​യ​പ്പു​ര​യി​ൽ രാ​കേ​ഷി​ന്‍റേ​യും കു​ടും​ബ​ത്തി​നാ​ണ് സ​ഹാ​യ നി​ധി ന​ൽ​കി​യ​ത്. കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ, പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
പ്ര​സ​ന്ന​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷ​മാ​ണ് ന​ല്കി​യ​ത്. കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ സി​പി​എ​എ​സ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള തു​ക ഉ​ൾ​പ്പ​ടെ 11.4 ല​ക്ഷം രൂ​പ രാ​കേ​ഷി​ന്‍റെ കു​ടും​ബ​ത്തി​നും ന​ൽ​കി. പ്ര​സ​ന്ന​കു​മാ​റി​ന്‍റെ ഭാ​ര്യ വ​ത്സ​ല, രാ​കേ​ഷി​ന്‍റെ അ​മ്മ അ​ശ്വ​തി എ​ന്നി​വ​ർ​ക്ക് എ​ച്ച്. സ​ലാം എം​എ​ൽ​എ തു​ക കൈ​മാ​റി. പു​ന്ന​പ്ര ശ്രീ​ദേ​വി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​അ​ഞ്ജു അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ. ​ജ​യ​ദേ​വ്, അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ടി. ​സു​രേ​ഷ് കു​മാ​ർ, പോ​ലീ​സ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘം ബോ​ർ​ഡ് മെ​മ്പ​ർ എ.​എ​സ്. ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.