ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന്
Sunday, August 1, 2021 10:42 PM IST
ആ​ല​പ്പു​ഴ: വി​വി​ധ​ത​രം ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു കൃ​ഷി​ക്കാ​രെ ക​ബി​ളി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​തെ​ന്നും ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​വ അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ന​ട​ത്തി കൃ​ഷി​ക്കാ​ർ​ക്കു വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.
ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി പ്ര​കാ​രം കൃ​ഷി​ക്കാ​ർ​ക്ക് ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​രം തു​ക അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും മു​ഴു​വ​ൻ കൃ​ഷി​ക്കാ​ർ​ക്കും ല​ഭി​ക്ക​ണം. കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ ഉ​ണ്ടാ​യ ന​ഷ്ട​ത്തി​ന്‍റെ ശ​രാ​ശ​രി ക​ണ​ക്കെ​ടു​ത്ത് ആ​ളോ​ഹ​രി ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന രീ​തി ശ​രി​യാ​യി​ല്ല. യ​ഥാ​ർ​ത്ഥ​ത്തി​ൽ കൃ​ഷി​നാ​ശം വ​ന്ന​വ​ർ​ക്ക് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്ക​ണം.
നീ​തി​യാ​യും ന്യാ​യ​മാ​യും ഇ​ൻ​ഷ്വ​റ​ൻ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ കൃ​ഷി​ക്കാ​ർ ബ​ഹി​ഷ്ക​ര​ണ​ങ്ങ​ൾ ന​ട​ത്തേ​ണ്ടി വ​രു​മെ​ന്നും ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ൽ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യക്ഷ​ത വ​ഹി​ച്ചു.സി​ബി​ച്ച​ൻ ക​ല്ലു​പാ​ത്ര, ജോ​മോ​ൻ കു​മ​ര​കം, ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ൽ, പി.​റ്റി. രാ​മ​ച​ന്ദ്ര​പ​ണി​ക്ക​ർ, ബി​നു മ​ദ​ന​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.