ഓ​പ്പ​ൺ ഫോ​റം സം​ഘ​ടി​പ്പി​ച്ചു
Sunday, August 1, 2021 10:42 PM IST
മ​ങ്കൊ​മ്പ് : കേ​ര​ളാ പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി, കു​ട്ട​നാ​ട് അ​തി​ജീ​വ​ന കൂ​ട്ടാ​യ്മ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ട​നാ​ടു നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും, അ​വ​യ്ക്കു​ള്ള പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഓ​പ്പ​ൺ ഫോ​റം സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​നി​ലൂ​ടെ ന​ട​ന്ന ഓ​പ്പ​ൺ ഫോ​റം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു.
അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പ്ര​ള​യ പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി സ്ഥി​ര​മാ​യ വാ​ട്ട​ർ മാ​നേ​ജ്‌​മെ​ന്‍റ് സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ക, നീ​രൊ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ച്ച് ജ​ല നി​ർ​ഗ​മ​ന മാ​ർ​ഗ്ഗ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക, കാ​ലാ​വ​സ്ഥ മാ​റ്റം കാ​ർ​ഷി​ക സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​ക്കാ​വു​ന്ന പ്ര​തി​സ​ന്ധി​ക​ൾ മു​ൻ​കൂ​ട്ടി അ​റി​ഞ്ഞു​ള്ള കൃ​ഷി​രീ​തി​ക​ൾ ന​ട​പ്പാ​ക്കു​ക, കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മ്മി​ക്കു​ന്ന എ​ലി​വേ​റ്റ​ഡ് ഹൈ​വേ സം​ബ​ന്ധി​ച്ച് കു​ട്ട​നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ക, ആ​രോ​ഗ്യ- സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക, എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ധു​നി​ക റൈ​സ് മി​ല്ലു​ക​ൾ സ്ഥാ​പി​ച്ച് കു​ട്ട​നാ​ടി​ന്‍റെ ബ്രാ​ൻ​ഡി​ൽ അ​രി വി​പ​ണി​യി​ലെ​ത്തി​ക്കു​ക, നെ​ൽ​കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ക്കാ​തെ മ​ത്സ്യ സം​യോ​ജി​ത കൃ​ഷി പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ഫോ​റം മു​ന്നോ​ട്ടു വ​ച്ച​ത്.
സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ: ​എം.​സി ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്ത​ർ​ദേ​ശീ​യ കാ​യ​ൽ - കൃ​ഷി ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​കെ.​ജി പ​ത്മ​കു​മാ​ർ, ശാ​സ്ത്ര സാ​ങ്കേ​തി​ക കൗ​ൺ​സി​ലി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​സി. അ​നി​ൽ​കു​മാ​ർ, കീ​ട നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​സി.​ഡ​യ​റ​ക്ട​ർ സ്മി​താ ബാ​ല​ൻ എ​ന്നി​വ​ർ ഫോ​റ​ത്തി​ൽ ഉ​യ​ർ​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചു. ഡോ. ​നെ​ടു​മ്പ​ന അ​നി​ൽ, ഡോ. ​പി. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ ക്രോ​ഡീ​ക​രി​ച്ചു. അ​ഡ്വ. ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ഡോ. ​അ​ജി​ത​ൻ മേ​നോ​ത്ത്, എം.​എ​സ് ഗ​ണേ​ശ്, വി.​എ​സ്. ദി​ലീ​പ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.