സ​മാ​ശ്വാ​സ ഫ​ണ്ട് വി​ത​ര​ണം ആ​രം​ഭി​ച്ചു
Sunday, August 1, 2021 10:45 PM IST
മാ​ന്നാ​ര്‍: ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്തു​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അം​ഗ സ​മാ​ശ്വാ​സ ഫ​ണ്ട് വി​ത​ര​ണം ആ​രം​ഭി​ച്ചു. 12,25,000 രൂ​പ​യാ​ണ് ബാ​ങ്കി​ന് അം​ഗ സ​മാ​ശ്വാ​സ​നി​ധി​യി​ല്‍ തി​രി​കെ ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്തെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ ലാ​ഭ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​ങ്കു​ക​ളി​ല്‍ ലാ​ഭ​ത്തി​ന്‍റെ 20 ശ​ത​മാ​നം അ​ല്ലെ​ങ്കി​ല്‍ ഒ​രു ല​ക്ഷം രൂ​പ ഏ​താ​ണോ കു​റ​വ് അ​ത് എ​ല്ലാ ബാ​ങ്കു​ക​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അം​ഗ സ​മാ​ശ്വാ​സ നി​ധി​യി​ലേ​ക്കു ക​ഴി​ഞ്ഞ കു​റെ​യേ​റെ വ​ര്‍​ഷ​ങ്ങ​ളാ​യി അ​ട​ച്ചി​രു​ന്നു.
അ​തി​ല്‍ നി​ന്നാ​ണ് 62 പേ​ര്‍​ക്കാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഈ ​തു​ക തി​രി​കെ ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി ലാ​ഭ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്തു​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക സ​മാ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ട​ച്ചി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ടു ത​ന്നെ കൂ​ടു​ത​ല്‍ സ​മാ​ശ്വാ​സ ഫ​ണ്ട് ബാ​ങ്കി​നു തി​രി​കെ ല​ഭി​ച്ചു.
അ​ര്‍​ബു​ദ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍, ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​ര്‍, വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ര്‍, മ​റ്റ് മാ​ര​ക​രോ​ഗം ബാ​ധി​ച്ച​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് അ​വ​രു​ടെ ചി​കി​ത്സാ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫ​ണ്ട് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സ​മാ​ശ്വാ​സ നി​ധി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ബാ​ങ്ക് പ്ര​സി​ഡ​ന്റ് ഐ​പ്പ് ചാ​ണ്ട​പ്പി​ള്ള നി​ര്‍​വ്വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, പു​ഷ്പ​ല​ത, എം. ​സോ​മ​നാ​ഥ​ന്‍​പി​ള്ള, മോ​ഹ​ന​ന്‍ ക​ണ്ണ​ങ്ക​ര, ബ​ഹ​നാ​ന്‍ ജോ​ണ്‍ മു​ക്ക​ത്ത്, വ​ര്‍​ഗീ​സ് ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.