ശു​ചി​ത്വ പ​ക്ഷാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Sunday, August 1, 2021 10:45 PM IST
ആ​ല​പ്പു​ഴ: നെ​ഹ്റു യു​വ​കേ​ന്ദ്ര യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 15വ​രെ ന​ട​ക്കു​ന്ന ശു​ചി​ത്വ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. ആ​ല​പ്പി സൈ​ക്കി​ളിം​ഗ് ക്ല​ബാ​ണ് കാ​ന്പ​യി​ന് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. കൊ​മ്മാ​ടി ജം​ഗ്ഷ​നി​ൽ നി​ന്നും പു​ളി​ങ്കു​ന്ന് പ​ള്ളി​ക്കൂ​ട്ട​മ്മ പോ​യി 50 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്ത് കൊ​മ്മാ​ടി​യി​ൽ സ​മാ​പി​ച്ചു.
30 അം​ഗ​ങ്ങ​ളാ​യി​രു​ന്നു റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഒ​ളി​മ്പി​ക്അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു റാ​ലി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് . ച​ട​ങ്ങി​ൽ ഷി​ബു ഡേ​വി​ഡ് അ​ധ്യ​ക്ഷ​നാ​യി. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം റ്റി. ​ജ​യ​മോ​ഹ​ൻ, മു​ൻ കൗ​ൺ​സി​ല​ർ കെ.​ജെ. പ്ര​വീ​ൺ , നെ​ഹ്‌​റു യു​വ​കേ​ന്ദ്രം കോ-​ഓ​ർ​ഡി​നേ​റ്റ​ർ നാ​ദി​ർ​ഷാ, മേ​ഴ്സി, സാം​സ​ൺ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കു​ചേ​ർ​ന്നു.