ച​ങ്ങ​നാ​ശേ​രി​-ആ​ല​പ്പു​ഴ പാ​ത​യി​ൽ വാ​ട്ട​ർ ടാ​ക്സി സ​ർ​വീ​സി​നു തു​ട​ക്ക​ം
Monday, August 2, 2021 11:27 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി​-ആ​ല​പ്പു​ഴ പാ​ത​യി​ൽ വാ​ട്ട​ർ ടാ​ക്സി സ​ർ​വീ​സി​നു തു​ട​ക്ക​മാ​യി. സാ​ധാ​ര​ണ ടാ​ക്സി വാ​ട​കയ്​ക്ക് വി​ളി​ക്കു​ന്ന സ​മാ​ന​രീ​തി​യി​ൽ മ​ണി​ക്കൂ​റിന് 1500 രൂ​പ എ​ന്ന ക്ര​മ​ത്തി​ലാ​ണ് വാ​ട്ട​ർ ടാ​ക്സി​യും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്. 15 മി​നി​റ്റു മു​ത​ൽ എ​ത്ര സ​മ​യം വേ​ണ​മെ​ങ്കി​ലും വാ​ട്ട​ർ ടാ​ക്സി ബോ​ട്ട് വാ​ട​ക​യ്ക്ക് ല​ഭി​ക്കും.
ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സം​ഘാ​ട​ക​ൻ എ.​പി.​ തോ​മ​സും ഭാ​ര്യ മി​നി​യു​മാ​ണ് വാ​ട്ട​ർ ടാ​ക്സി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ക​ന്നി യാ​ത്ര ന​ട​ത്തി​യ​ത്. സ്വ​ദേ​ശി, വി​ദേ​ശി ടൂ​റി​സ്റ്റു​ക​ൾ​ക്കും പ​ത്തു​പേ​ര​ട​ങ്ങു​ന്ന ചെ​റു​സം​ഘ​ങ്ങ​ൾ​ക്കും വാ​ട്ട​ർ ടാ​ക്സി യാ​ത്ര ആ​സ്വാ​ദ്യ​ക​ര​മാ​ണെ​ന്ന് എ.​പി.​ തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ന​ലെ മൂ​ന്ന് ട്രി​പ്പു​ക​ളി​ലാ​യി 1750 രൂ​പ ക​ള​ക‌്ഷ​ൻ ല​ഭി​ച്ച​താ​യി ബോ​ട്ട് സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ പ​റ​ഞ്ഞു.
റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ​യ്ക്ക​ടു​ത്ത് പൊ​ങ്ങ​യി​ലും ക​ള​ർ​കോ​ടും പാ​ലം പൊ​ളി​ക്കു​ന്ന​തി​നെത്തുട​ർ​ന്ന് കെഎസ് ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ച​ങ്ങ​നാ​ശേ​രി​-ആ​ല​പ്പു​ഴ ജ​ല​പാ​ത​യി​ൽ യാ​ത്രാ ബോ​ട്ട് സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.