സാം​സ്കാരി​ക കൂ​ട്ടാ​യ്മ​ക​ൾ സം​ഘ​ടി​പ്പി​ച്ചു
Monday, August 2, 2021 11:27 PM IST
ആ​ല​പ്പു​ഴ: സ്ത്രീ​ധ​ന​മെ​ന്ന ദു​രാ​ചാ​ര​ത്തി​നെ​തി​രേ കേ​ര​ള​ത്തി​ലൊ​ട്ടാ​കെ​ യു​വ​ക​ലാ​സാ​ഹി​തി സാ​മൂ​ഹ്യ​ബോ​ധ​വ​ത്കര​ണ കാ​ന്പ​യി​ൻ സം​സ്ഥാ​ന​ക​മ്മ​ിറ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം സ്ത്രീ​ധ​ന വി​രു​ദ്ധ - സ്ത്രീ​ധ​ന​പീ​ഡ​ന​ര​ഹി​ത കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ൾ സം​ഘ​ടി​പ്പി​ച്ചു. അ​രൂ​ർ ഈ​സ്റ്റി​ൽ സ​ത്യ​ൻ മാ​പ്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കൂ​ട്ടാ​യ്മ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യും ക​വ​യി​ത്രി​യു​മാ​യ അ​ഡ്വ. പി.​പി. ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​ക​ലാ സാ​ഹി​തി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​ദീ​പ് കൂ​ട​യ്ക്ക​ൽ സ്ത്രീ​ധ​ന​വി​രു​ദ്ധ സ്ത്രീ​ധ​ന​പീ​ഡ​ന​ര​ഹി​ത പ്ര​തി​ജ്ഞ ചൊ​ല്ലി.
ചേ​ർ​ത്ത​ല​യി​ൽ എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്ത സാം​സ്കാ​രി​ക കൂ​ട്ടാ​യ്മാ​യി​ൽ ന​ളി​ന​പ്ര​ഭ അ​ധ്യക്ഷ​ത വഹിച്ചു. തു​റ​വൂ​രി​ൽ ഗീ​താ​ തു​റ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാരി​ക കൂ​ട്ടാ​യ്മ കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​പ്പു​ഴ​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​സി​ഫ് റ​ഹിം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​വ​യി​ത്രി​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ പ​ബ്ലി​ക്പ്രോ​സി​ക്യൂ​ട്ട​ർ പി.​പി. ഗീ​ത ഉ​ദ്ഘാ​ട​നം​ ചെ​യ്തു. അ​ന്പ​ല​പ്പു​ഴ പ​റ​വൂ​രി​ൽ അ​ഡ്വ. വി. ​മോ​ഹ​ൻ​ദാ​സും ചാ​രു​മ്മൂ​ട്ടി​ൽ റെ​ജി പ​ണി​ക്ക​രും കാ​യം​കു​ള​ത്ത് വി​ജ​യ​ൻ ചെ​ന്പ​ക​യും വ​ള്ളി​ക്കാ​വി​ൽ ക​വി രാ​ജ​ൻ കൈ​ലാ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു.