എ​സി റോ​ഡ് വി​ക​സ​നം: ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്കയക​റ്റ​ണമെന്ന് ഡോ. കെ.​സി. ജോ​സ​ഫ്
Tuesday, August 3, 2021 10:06 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ -ച​ങ്ങ​നാ​ശേ​രി റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ട്ട​നാ​ടി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തെ അ​ട്ടി​മ​റി​ക്കു​മെ​ന്ന ആ​ശ​ങ്ക ജ​ന​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​യാ​ശ​ങ്ക​ക​ൾ ദൂരീ​ക​രി​ക്കു​ന്ന​തു​വ​രെ സെ​മി എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നു ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന ആ​ളു​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ജീ​വ​നോ​പാ​ധി​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന ത​ര​ത്തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച​തി​ൽ ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ആ​ശ​ങ്കാ​കു​ല​രാ​ണ്.
കു​ട്ട​നാ​ടി​നു പ്ര​യോ​ജ​നം ല​ഭി​ക്ക​ത്ത​ക്ക വി​ധ​ത്തി​ൽ താ​ഴെ റോ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ക​ത്തി​ൽ ക​ള​ർ​കോ​ട് മു​ത​ൽ പെ​രു​ന്ന വ​രെ ഒ​റ്റ എ​ലി​വേ​റ്റ​ഡ് ഹൈ​വേ ആ​ലോ​ചി​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഉ​മ്മ​ൻ ആ​ലും​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ്, തോ​മ​സ് ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ, അ​ഡ്വ. ഷി​ബു മ​ണ​ല, തോ​മ​സ് കോ​ര, ജോ​മോ​ൻ കൊ​ട്ടു​പ്പ​ള്ളി, ബി​നോ​സ് ക​ണ്ണാ​ട്ട്, സ​ണ്ണി​ച്ച​ൻ പു​ത്ത​ൻ​പു​ര, ജേ​ക്ക​ബ് സാ​ണ്ട​ർ, ടി​റ്റി എം. ​വ​ർ​ഗീ​സ്, വി​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.