2.90 കോ​ടി രൂ​പ​യു​ടെ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി
Tuesday, August 3, 2021 10:09 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഡോ​ക്ടേ​ഴ്‍​സ് ഫോ​ര്‍​ യു​വു​മാ​യി ചേ​ര്‍​ന്നു ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര കോ​വി​ഡ് പ്ര​തി​രോ​ധ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2.90 കോ​ടി രൂ​പ​യു​ടെ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ജി​ല്ല​യ്ക്കു കൈ​മാ​റി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ജി. രാ​ജേ​ശ്വ​രി, ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. ജ​ന​റ​ല്‍ ആ​ശു​പ​ത്രി, വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, വ​നി​താ ശി​ശു ആ​ശു​പ​ത്രി അ​ട​ക്കം വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍, ഓ​ക്‌​സി​ജ​ന്‍ ബെ​ഡ്, സ്പ്രിം​ഗ് പൈ​പ്പ്, വെ​ന്‍റി​ലേ​റ്റ​ര്‍ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ന​ല്‍​കി​യ​ത്.
ഡോ​ക്ട​ര്‍​സ് ഫോ​ര്‍ യു ​സം​ഘ​ട​ന പ്ര​തി​നി​ധി ജേ​ക്ക​ബ് അ​രി​കു​പു​റം, കെ. ​ഡി​സ്‌​ക് ജി​ല്ലാ പ്രോ​ഗ്രം ഓ​ഫീ​സ​ര്‍ അ​ബ്ദു​ല്‍ ആ​സാ​ദ് തു​ട​ങ്ങി​യ​വ​രു​ടെ ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണീ സ​ഹാ​യ​ങ്ങ​ള്‍ ല​ഭി​ച്ച​ത്. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റാ​ണ് (ആ​രോ​ഗ്യം) പ​ദ്ധ​തി നി​ർ​വ​ഹ​ണം. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ല്‍. അ​നി​ത കു​മാ​രി, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. അ​ഞ്ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​പി​ന്‍ സി. ​ബാ​ബു, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്മാ​ര്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.