അ​ന്പ​ല​പ്പു​ഴ ജം​ഗ്ഷ​ൻ ന​വീ​ക​രണത്തിനു തു​ട​ക്ക​ം
Friday, September 17, 2021 10:23 PM IST
അ​ന്പ​ല​പ്പു​ഴ: മാ​ലി​ന്യം നി​റ​ഞ്ഞ അ​ന്പ​ല​പ്പു​ഴ ജം​ഗ്ഷ​ൻ വൃ​ത്തി​യാ​ക്കാ​നും ന​വീ​ക​രി​ക്കു​ന്ന​തി​നും തു​ട​ക്ക​മാ​കു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ എ.​ അ​ല​ക്സാ​ണ്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ജം​ഗ്ഷ​നി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​പ്പെ​ട്ട ജം​ഗ്ഷ​നു​ക​ളി​ലൊ​ക്കെ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​ട്ടും ക്ഷേ​ത്ര ന​ഗ​രി​യാ​യ അ​ന്പ​ല​പ്പു​ഴ ജം​ഗ്ഷ​നെ അ​വ​ഗ​ണി​ച്ച​തി​നാ​ൽ ഇ​വി​ടം ചെ​ളി നി​റ​ഞ്ഞ് മാ​ലി​ന്യ​ക്കൂ​ന്പാ​ര​മാ​യെ​ന്ന വ​ാർ​ത്ത ക​ഴി​ഞ്ഞദി​വ​സം ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
ഈ ​സ്റ്റാ​ന്‍ഡിലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്കും മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കു​മൊ​ക്കെ ഇ​ത് ബു​ദ്ധി​മു​ട്ടാ​യി മാ​റി​യി​രു​ന്നു. വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ക​ള​ക്ട​ർ അ​ടി​യ​ന്തര​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​രി​ൽനി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടി. ജം​ഗ്ഷ​നി​ൽ ഇ​ന്‍റ​ർലോ​ക്ക് പാ​കി ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം അ​ടി​യ​ന്തര​മാ​യി ന​ട​ത്താ​നും ക​ള​ക്ട​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യപാ​താ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.​ ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം ഉ​പ​യോ​ഗി​ച്ച് ജം​ഗ്ഷ​നി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ക​വി​ത പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജം​ഗ്ഷ​നി​ൽ പ​രി​ശോ​ധ​ന​യും ന​ട​ത്തി. ഇ​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ വാ​സി​ക​ൾ അ​നു​ഭ​വി​ച്ചു വ​ന്നി​രു​ന്ന ദു​രി​ത​ത്തി​നാ​ണു പ​രി​ഹാ​ര​മാ​കു​ന്ന​ത്.