ജെ​സി​ഐ വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു
Friday, September 17, 2021 10:27 PM IST
ആ​ല​പ്പു​ഴ: വി​വി​ധ സാ​മൂ​ഹ്യ​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ച്ച ജെ​സി​ഐ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​നം എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ച​ട​ങ്ങി​ൽ മി​ക​ച്ച സം​രം​ഭ​ക​നു​ള്ള ക​മ​ൽ​പ​ത്ര അ​വാ​ർ​ഡ് തോ​മ​സ് കു​രു​വി​ള​യ്ക്ക് ന​ൽ​കി. ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് സാ​മൂ​ഹ്യപി​ന്തു​ണ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ​കൂ​ട്ട​ത്തി​ന്‍റെ ഗാ​ന​സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ച്ചു. ജെ​സി​ഐ ആ​ല​പ്പി പ്ര​സി​ഡ​ന്‍റ് ശ്യാം ​കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ജെ​സീ​ന്ത ജോ​സ​ഫ്, മേ​ഖ​ലാ ഡ​യ​റ​ക്ട​ർ മ​നു ജോ​ർ​ജ്, മു​ൻ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​അ​നി​ൽ​കു​മാ​ർ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ധ​ന്യ ജോ​സ​ഫ്, ഷി​ബു ഡേ​വി​ഡ്, ഷെ​ബി​ൻ ഷാ ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം

ആ​ല​പ്പു​ഴ: കൃ​ഷിവ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്ന വ്യാ​ജേ​ന ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​വ​ര്‍​ക്കെ​തിരേ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ത്ത്, വ​ളം, ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി​യ​വ ഇ​ങ്ങ​നെ വി​ല്‍​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കൃ​ഷിവ​കു​പ്പി​ല്‍നി​ന്നും കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നു അ​തതു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​ഭ​വ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.