ആ​ദ​രി​ക്കും
Friday, September 17, 2021 10:27 PM IST
മു​ഹ​മ്മ: മു​ഹ​മ്മ മ​ദ​ർ തെ​രേ​സാ ഹൈ​സ്കൂ​ളി​ന്‍റെ നേ​തൃത്വ​ത്തി​ൽ മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ മ​ദ​ർ തെ​രേ​സ ഹൈ​സ്കൂ​ൾ മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ മൈ​ക്കി​ൾ സി​റി​യ​ക്കി​നേ​യും വി​ദ്യാ​രം​ഗം അ​ധ്യാ​പ​ക ക​ലാ സാ​ഹി​ത്യ മ​ൽ​സ​രം ചി​ത്ര​ര​ച​ന​യി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ കെ.​ജെ. കു​ര്യ​നേ​യും ഇ​ന്നു വൈ​കു​ന്നേ​രം ഏ​ഴി​നു ആ​ദ​രി​യക്കും. ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന ച​ട​ങ്ങ് ചേ​ർ​ത്ത​ല ഡി​ഇ​ഒ സി.​എ​സ്. ശ്രീ​ക​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പി.​എ. ജ​യിം​സ് കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഷാ​ബു, കെ​ഇ കാ​ർ​മ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൽ ഫാ. ​സാം​ജി വ​ട​ക്കേ​ടം സി​എം​എ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​സ​ഫ് കു​റു​പ്പ​ശേ​രി സി​എം​ഐ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ൻ ക​ണ്ണ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഉ​പ​രോ​ധ​സ​മ​രം

തു​റ​വൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്റ​റി​ന​റി സ​ർ​ജ​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ൽ ഡി​വൈ​എ​ഫ്ഐ തു​റ​വൂ​ർ മേ​ഖ​ല ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ച് ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​വി​ലെ 9 ന് ​തു​ട​ങ്ങു​മെ​ങ്കി​ലും ഡോ​ക്ട​ർ വ​രു​ന്ന​ത് സ​മ​യം തെ​റ്റി​ച്ചാ​ണ്. ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ധാ​രാ​ളം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യു​ണ്ടാ​യി. ഇ​തി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​വി​ശ്യ​പ്പെ​ട്ടാ​ണ് ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തിയ​ത്.