ത​ഴ​ക്ക​ര ക​ഞ്ചാ​വ് കേ​സ്: അ​ന്വേ​ഷ​ണ​സം​ഘം ക​മ്പ​ത്ത്
Saturday, September 18, 2021 11:17 PM IST
മാ​വേ​ലി​ക്ക​ര: ത​ഴ​ക്ക​ര ക​ഞ്ചാ​വ് കേ​സി​ലെ മു​ഖ്യ പ്ര​തി മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് എ​ബ​നേ​സ​ര്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ലി​ജു​ഉ​മ്മ​നു​മാ​യി തെ​ളി​വെ​ടു​പ്പി​ന് അ​ന്വേ​ഷ​ണ സം​ഘം ക​മ്പ​ത്തെ​ത്തി. 14 ദി​വ​സ​ത്തെ റി​മാ​ന്‍​ഡി​ല്‍ ആ​ല​പ്പു​ഴ ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ലി​ജു ഉ​മ്മ​നെ വെ​ള്ളി​യാ​ഴ്ച​യാ​ണ് ക​സ്റ്റ​ഡി​യി​ല്‍ കി​ട്ടി​യ​ത്. വെ​ള്ളി​യാ​ഴ്ച ത​ന്നെ ലി​ജു ഉ​മ്മ​നെ​യും കൊ​ണ്ട്, ഇ​യാ​ള്‍ കൊ​ച്ചി​യി​ല്‍ താ​മ​സി​ച്ച ഫ്ളാ​റ്റി​ല്‍ പോ​ലീ​സെ​ത്തി, ഇ​യാ​ളു​ടെ വ​നി​താ​സു​ഹൃ​ത്തി​നെ​യും അ​നു​ജ​നെ​യും സം​ബ​ന്ധി​ക്കു​ന്ന വി​വി​ധ രേ​ഖ​ക​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ചു. ലി​ജു ഉ​മ്മ​ന്‍ ചി​കി​ത്സ തേ​ടി​യ ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും പി​ന്നീ​ട് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കും.
ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മാ​വേ​ലി​ക്ക​ര സി​ഐ സി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ക​മ്പ​ത്തി​നു തി​രി​ച്ച​ത്. ഇ​വി​ടെ ലി​ജു ഉ​മ്മ​ന്‍ താ​മ​സി​ച്ചി​രു​ന്ന ലോ​ഡ്ജി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ചു. ക​ഞ്ചാ​വ് ന​ല്‍​കി എ​ന്ന് ലി​ജു ഉ​മ്മ​ന്‍ പ​റ​യു​ന്ന മു​രു​കേ​ശ​നെ തേ​ടി​യാ​ണ് പ്ര​ധാ​ന​മാ​യും പോ​ലീ​സ് ക​മ്പ​ത്തെ​ത്തി​യ​ത്. മു​രു​കേ​ശ​ന്‍ എ​ന്നൊ​രാ​ളെ സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കൂ​ടു​ത​ല്‍ തെ​ളി​വ് ല​ഭി​ച്ചാ​ല്‍ പോ​ലീ​സ് ക​മ്പ​ത്ത് തു​ട​രും.
തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് ലി​ജു ഉ​മ്മ​നെ ക​സ്റ്റ​ഡി​യില്‍ സൂ​ക്ഷി​ക്കാ​ന്‍ കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ലി​ജു ഉ​മ്മ​ന്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക​മ്പ​ത്തെ​ത്തി​യ ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നി​ല്ല.
ക​മ്പം നോ​ര്‍​ത്ത് എ​സ്‌​ഐ വി​ജ​യാ​ന​ന്ദ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തെ സ​ഹാ​യി​ക്കു​ന്ന​ത്. സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ സി​നു വ​ര്‍​ഗീ​സ്, പ്ര​താ​പ ച​ന്ദ്ര​മേ​നോ​ന്‍, സു​ധീ​ഷ്, സി​പി​ഒ​മാ​രാ​യ ഗോ​പ​കു​മാ​ര്‍, അ​രു​ണ്‍​ഭാ​സ്‌​ക​ര്‍, ജ​വ​ഹ​ര്‍, മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ട്. ഇ​തി​നി​ട​യി​ല്‍, ലി​ജു ഉ​മ്മ​നി​ല്‍ നി​ന്നും പോ​ലീ​സി​ന് ല​ഭി​ച്ച വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡി​നെ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.