വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ൽ വ​ള്ളി​ച്ചെ​ടി​ക​ൾ പ​ട​ർ​ന്ന് അ​പ​ക​ട ഭീ​ഷ​ണി
Sunday, September 19, 2021 10:01 PM IST
അ​മ്പ​ല​പ്പു​ഴ: കെ​എ​സ്ഇ​ബി പു​ന്ന​പ്ര സെ​ക്ഷ​ന്‍ പ​രി​ധി​യി​ലു​ള്ള വൈ​ദ്യു​തി പോ​സ്റ്റി​ൽ വ​ള്ളി​ച്ചെ​ടി​ക​ൾ പ​ട​ർ​ന്ന് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പ​ടി​ഞ്ഞാ​റെ മ​തി​ലി​നോ​ടു ചേ​ര്‍​ന്നു​ള്ള റോ​ഡി​ലെ വൈ​ദ്യു​ത പോ​സ്റ്റി​ലാ​ണ് വ​ള്ളി​ച്ചെ​ടി​ക​ള്‍ പ​ട​ര്‍​ന്നു പി​ടി​ച്ചി​രി​ക്കു​ന്ന​ത്.
പോ​സ്റ്റ് കാ​ണാ​ന്‍ പ​റ്റാ​ത്ത നി​ല​യി​ലാ​ണ് വ​ള്ളി​ച്ചെ​ടി പ​ട​ര്‍​ന്ന​ത്. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് മൂ​ന്നു​മാ​സം മു​മ്പ് വ​ള്ളി​പ്പ​ട​ര്‍​പ്പ് നീ​ക്കം ചെ​യ്തെ​ങ്കി​ലും ചു​വ​ടു നീ​ക്കം ചെ​യ്തി​രു​ന്നി​ല്ല. ഇ​താ​ണ് വീ​ണ്ടും കി​ളി​ര്‍​ത്ത് പൊ​ങ്ങാ​ന്‍ കാ​ര​ണം.
കൂ​ടാ​തെ ഈ ​റോ​ഡി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള വൈ​ദ്യു​ത വി​ള​ക്കു​ക​ള്‍ പ​ല​തും പ്ര​വ​ര്‍​ത്തി​ക്കാ​റു​മി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​വി​ടെ കൂ​രി​രു​ട്ടാ​ണ്. തെ​ര​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം ഏ​റെ​യു​ള്ള ഇ​തു​വ​ഴി​യു​ള്ള യാ​ത്ര നാ​ട്ടു​കാ​രെ​യും ഭീ​തി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് കൃ​ത്യ​മാ​യി വൈ​ദ്യു​തി ചാ​ർ​ജ് അ​ട​യ്ക്കു​മ്പോ​ഴും വൈ​ദ്യു​ത വി​ള​ക്കു​ക​ളി​ലെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​ത്ത​ത് നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നു വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.