ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി നടത്തി
Tuesday, September 21, 2021 10:30 PM IST
കാ​യം​കു​ളം: ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു. പ്രതിഭ എംഎ​ൽഎ ​ച​ർ​ച്ച ചെ​യ്തു. അ​തി​നുശേ​ഷം പ​ദ്ധ​തി നി​ർ​വഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും എംഎൽഎ ച​ർ​ച്ച ന​ട​ത്തി. മു​ഖ്യ​മ​ന്ത്രിയു​ടെ​ ചി​കി​ത്സാസ​ഹാ​യം വേ​ണ്ട​വ​രു​ടെ അ​പേ​ക്ഷ​ക​ളും സ്വീ​ക​രി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേശം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്എ​സ്. പ​വ​ന​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വ​യ​ലി​ൽ നൗ​ഷാ​ദ്, രേ​ഖ, ചി​ത്ര​ലേ​ഖ, സ്വാ​മി​നാ​ഥ​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു.

സ​ഫ​ലം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്

ആ​ല​പ്പു​ഴ: അ​റു​പ​തു ശ​ത​മാ​നം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ തീ​വ്ര മാ​ന​സി​ക, ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്, എ​ഡി​ആ​ർ​എ​ഫ്, നാ​ഷ​ണ​ൽ ട്ര​സ്റ്റ് എ​ന്നി​വ ചേ​ർ​ന്ന് ആ​രം​ഭി​ക്കു​ന്ന സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​മാ​യ സ​ഫ​ലം പ​ദ്ധ​തി ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വയംതൊഴിൽ സംരംഭഫം ജില്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.