സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റി​ൽ
Thursday, September 23, 2021 9:56 PM IST
കാ​യം​കു​ളം: യു​വ​തി​യു​ടെ ആ​ധാ​ർ കാ​ർ​ഡ് ദു​രു​പ​യോ​ഗം ചെ​യ്ത് വാ​യ്പ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റി​ൽ . വ​ള്ളി​കു​ന്നം കാ​മ്പി​ശേ​രി ജം​ഗ്‌​ഷ​നി​ൽ വീ​ടി​നോ​ടു ചേ​ർ​ന്നു സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് ന​ട​ത്തി​വ​ന്ന അ​ർ​ച്ച​ന ഫൈ​നാ​ൻ​സി​യേ​ഴ്സ് ഉ​ട​മ മീ​ന​ത്ത് മു​റി കാ​മ്പി​ശേ​രി വീ​ട്ടി​ൽ വി​ജ​യ​നാ(72)​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ള്ളി​കു​ന്നം താ​ളീ​രാ​ടി കോ​ത​ക​ര​ക്കു​റ്റി​യി​ൽ കോ​ള​നി​യി​ലെ എ​സ്.​ആ​ർ. അ​ഞ്ജു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ള്ളി​കു​ന്നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ട്ടി​പ്പ് ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ണ​യം വ​യ്ക്കാ​നാ​യി ഇ​വ​ർ ന​ൽ​കി​യ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് ഉ​പ​യോ​ഗി​ച്ച് ചൂ​നാ​ട് കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ൽ നി​ന്നും സ്വ​ർ​ണ പ​ണ​യ​ത്തി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ വാ​യ്പ എ​ടു​ത്തു ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യാ​ണ് കേ​സ്. ബാ​ങ്കി​ൽ നി​ന്നും യു​വ​തി​ക്കു നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി അ​റി​യാ​തെ ഇ​വ​രു​ടെ പേ​രി​ൽ 12 ത​വ​ണ​യോ​ളം ഇ​ട​പാ​ട് ന​ട​ത്തി ബാ​ങ്കി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ വാ​യ്പ വാ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ധാ​ർ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ക്കൗ​ണ്ടി​ല്ലാ​തെ ര​ണ്ടു​ല​ക്ഷം രൂ​പ വ​രെ വാ​യ്പ എ​ടു​ക്കാ​മെ​ന്ന ബാ​ങ്ക് വ്യ​വ​സ്ഥ​യാ​ണ് വി​ജ​യ​ൻ ദു​രു​പ​യോ​ഗം ചെ​യ്ത​ത്. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് അ​ഞ്ജു എ​ന്ന് ബാ​ങ്ക് ജീ​വ​ന​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.