പൊ​ന്നാ​നി മ​ഷി​യി​ല്‍ താ​ജ് ബ​ക്ക​റി​ന്‍റെ ചി​ത്ര​ങ്ങ​ൾ
Friday, September 24, 2021 10:19 PM IST
ആ​ല​പ്പു​ഴ: ലോ​ക​മേ ത​റ​വാ​ട് വേ​ദി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ താ​ജ് ബ​ക്ക​റി​ന്‍റെ 27 ചി​ത്ര​ങ്ങ​ളും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് അ​ധി​ക​മൊ​ന്നും ഉ​പ​യോ​ഗി​ക്ക​പ്പെ​ടാ​ത്ത പൊ​ന്നാ​നി മ​ഷി​യി​ൽ. ഖു​ര്‍-​ആ​ന്‍ എ​ഴു​താ​നും കൂ​ടോ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ത്ര​ത്തി​ല്‍ ഖു​ര്‍-​ആ​ന്‍ വാ​ച​ക​ങ്ങ​ള്‍ എ​ഴു​തി അ​തി​ല്‍ വെ​ള്ള​മൊ​ഴി​ച്ച് കു​ടി​പ്പി​ക്കാ​നും മ​ദ്ര​സ​ക​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ളെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് കൈ​യി​ല്‍ ഖു​ര്‍-​ആ​ന്‍ വാ​ച​കം എ​ഴു​തി​യ ശേ​ഷം അ​തു ന​ക്കി​പ്പി​ക്കാ​നു​മാ​ണ് ഈ ​മ​ഷി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. വേ​ന​ല്‍​ക്കാ​ല​ത്തു പു​ന്ന​ക്കാ​യ​യു​ടെ തൊ​ലി വെ​യി​ല​ത്തി​ട്ട് ഉ​ണ​ക്കി​യെ​ടു​ത്ത് ക​രി​ച്ചു പൊ​ടി​ച്ച് അ​തി​ലേ​ക്ക് പു​ന്ന​ക്കാ​യ മ​ര​ത്തി​ന്‍റെ ക​റ ചേ​ർ​ത്താ​ണ് മ​ഷി​യു​ടെ നി​ർ​മാ​ണം. അ​രിവ​റു​ത്ത്, പൊ​ടി​ച്ച് ക​രി​ച്ചും ഈ ​മ​ഷി ഉ​ണ്ടാ​ക്കാ​റു​ണ്ട്.
ലോ​ക​മേ ത​റ​വാ​ടി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് അ​ഞ്ച് സീ​രീ​സു​ക​ളാ​യു​ള്ള 27 ചി​ത്ര​ങ്ങ​ളാ​ണ്. അ​തി​ല്‍ ആ​ദ്യ​ത്തേ​ത് മ​ല​യാ​ളി മ​ര​ങ്ങ​ള്‍ എ​ന്ന സീ​രീ​സ് ആ​ണ്. അ​ദ​ര്‍ ഈ​സ് എ ​ഹീ​ലിം​ഗ് ഹെ​ര്‍​ബ് എ​ന്ന ടൈ​റ്റി​ലി​ലാ​ണ് മ​റ്റൊ​ന്ന്. കേ​ര​ള​വു​മാ​യി എ​ല്ലാ രീ​തി​യി​ലും ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന ക​ട​ലോ​ര പ​ശ്ചാ​ത്ത​ല​മാ​ണ് മ​റ്റൊ​രു സീ​രീ​സ്. നാ​ട​ന്‍ കാ​ഴ്ച​ക​ള്‍ എ​ന്ന പേ​രി​ല്‍ ആ​റു​ചി​ത്ര​ങ്ങ​ളു​ടെ സീ​രീ​സാ​ണ് നാ​ല​മ​ത്തേ​ത്. പി​ന്ന​ത്തെ സീ​രീ​സി​ന്‍റെ പേ​ര് ച​ക്ക, മാ​ങ്ങ, തേ​ങ്ങ എ​ന്നാ​ണ്. ഇ​തു​കൂ​ടാ​തെ സോ​ള്‍​ട്ട് വാ​ട്ട​ര്‍ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ര​ണ്ടു പോ​ർ​ട്രെ​യ്റ്റു​ക​ളും ലോ​ക​മേ ത​റ​വാ​ടി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു. ന​വം​ബ​ര്‍ മു​പ്പ​തു​വ​രെ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ പ​ത്തു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.