കു​ട്ട​നാ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ്ര​ഖ്യാ​പ​നം വി​സ്മൃ​തി​യി​ൽ
Friday, September 24, 2021 10:20 PM IST
എ​ട​ത്വ: കു​ട്ട​നാ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ്ര​ഖ്യാ​പ​നം വി​സ്മൃ​തി​യി​ല്‍. നോ​ക്കു​കു​ത്തി​യാ​യി അ​ര​നൂ​റ്റാ​ണ്ടെ​ത്തി​യ ത​റ​ക്ക​ല്ല്. ജ​ലാ​ശ​യ​ങ്ങ​ളാ​ല്‍ ചു​റ്റ​പ്പെ​ട്ട കു​ട്ട​നാ​ട്ടി​ല്‍ ജ​ല​വൈ​ദ്യു​തി ഉ​ത്പാ​ദ​നം ല​ക്ഷ്യ​മി​ട്ട് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യു​ടെ ത​റ​ക്ക​ല്ലാ​ണ് എ​ട​ത്വ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ നോ​ക്കു​കു​ത്തി​യാ​യി നി​ല്‍​ക്കു​ന്ന​ത്. 1972 മാ​ര്‍​ച്ച് 20ന് ​അ​ന്ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രി കെ. ​ഔ​ക്കാ​ദ​ര്‍​കു​ട്ടി ന​ഹ​യാ​ണ് പ്ര​ഖ്യാ​പ​ന​വും ത​റ​ക്ക​ല്ലി​ട​ലും ന​ട​ത്തി​യ​ത്.
എ​ട​ത്വ ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് കൊ​ച്ചു​പ​ള്ളി​യോ​ടു ചേ​ര്‍​ന്ന മ​തി​ലി​ല്‍ മു​ന്‍​മ​ന്ത്രി സ്ഥാ​പി​ച്ച ഫ​ല​കം മാ​യാ​തെ നി​ല്‍​പ്പു​ണ്ട്. കു​ട്ട​നാ​ടി​ന്‍റെ സി​രാ​കേ​ന്ദ്ര​മാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന എ​ട​ത്വ​യി​ല്‍ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​
ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി മു​ട​ങ്ങി പോ​യ​തി​ന്‍റെ കാ​ര​ണം പു​തു​ത​ല​മു​റ​യി​ൽപ്പെട്ട ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കോ, രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കോ അ​റി​യി​ല്ല. ത​ട​യ​ണ നി​ർ​മി​ച്ചു​കൊ​ണ്ടു​ള്ള ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്താ​ല്‍ കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ​യാ​യ കു​ട്ട​നാ​ട്ടി​ല്‍ കൃ​ഷി​ഭൂ​മി ഇ​ല്ലാ​താ​കു​മെ​ന്ന് ക​രു​തി മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍​കാ​ത്ത​താ​ണ് മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം പാ​ഴ്്‌വാക്കാ​യ​തി​നു പി​ന്നി​ലെ​ന്ന് മു​തി​ര്‍​ന്ന ത​ല​മു​റ​ക്കാ​ര്‍ പ​റ​യു​ന്നു. മു​ന്‍ മ​ന്ത്രി​മാ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ ഉ​ട​നീ​ളം ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​യി ഹൃ​ദ​യ​ഭാ​ഗ​ത്ത് ഫ​ല​ക​വും നോ​ക്കു​കു​ത്തി​യാ​യി നി​ല്‍​ക്കു​ക​യാ​ണ