കു​ടും​ബ​ശ്രീ​ക്ക്‌ 1.77 കോ​ടി വാ​യ്‌​പ
Tuesday, October 12, 2021 10:24 PM IST
ചേ​ർ​ത്ത​ല: സം​സ്ഥാ​ന പി​ന്നാക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത്‌ കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന് 1.77 കോ​ടി രൂ​പ വാ​യ്‌​പ ന​ൽ​കി. 25 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലെ 317 അം​ഗ​ങ്ങ​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ. കോ​ർ​പ​റേ​ഷ​ന്‍റെ മൈ​ക്രോ ക്രെ​ഡി​റ്റ്‌ വാ​യ്‌​പാ പ​ദ്ധ​തി​യി​ൽ കു​റ​ഞ്ഞ പ​ലി​ശ​യാ​ണ് ഈ​ടാ​ക്കു​ക. കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​കെ. സു​രേ​ഷ്‌ സി​ഡി​എ​സി​ന് തു​ക കൈ​മാ​റി. ഡ​യ​റ​ക്‌​ട​ർ എ.​ മ​ഹേ​ന്ദ്ര​ൻ, സി​ഡി​എ​സ്‌ ചെ​യ​ർ​പേ​ഴ്‌​സ​ൺ വി​ജി മ​ധു, പ​ഞ്ചാ​യ​ത്ത്‌ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടോ​മി തോ​മ​സ്‌ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മൂ​ന്നുകോ​ടി രൂ​പ​വ​രെ വാ​യ്‌​പ ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ പ​ര​മാ​വ​ധി അ​ഞ്ചു ശ​ത​മാ​ന​മാ​ണ് പ​ലി​ശ. താ​ലൂ​ക്കി​ൽ താ​ത്പര്യ​മു​ള്ള സി​ഡി​എ​സു​ക​ൾ​ക്ക്‌ 0478 -2814121, 6282013845 ഫോ​ണു​ക​ളി​ൽ വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭി​ക്കും.

വാ​ർ​ഷി​ക സ​മ്മേ​ള​നം

ചേ​ർ​ത്ത​ല: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ആ​പ്പി​ൾ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ. ബൈ​ജു, മു​ത്ത്, ഉ​ദ​യ​ൻ, ബി​ജു, ജോ​ഫി, വി​നോ​ദ്, ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.