കോ​വി​ഡ് വ​ന്നു മ​രി​ച്ച‌യാ​ൾ​ക്ക് സ്ഥ​ലംമാ​റ്റം!
Friday, October 15, 2021 10:31 PM IST
ചേ​ര്‍​ത്ത​ല: ആ​റു​മാ​സം മു​മ്പു മ​രി​ച്ച ക​ണ്ട​ക്ട​റെ സ്ഥ​ലം​മാ​റ്റി കെ​എ​സ്ആ​ര്‍​ടി​സി ഉ​ത്ത​ര​വ്. കെ​എ​സ്ആ​ര്‍​ടി​സി ക​ഴി​ഞ്ഞദി​വ​സം ഇ​റ​ക്കി​യ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക​യി​ലാ​ണ് ആ​റു​മാ​സം മു​മ്പു മ​രി​ച്ച ആ​ള്‍ സ്ഥ​ലം മാ​റ്റ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത്. ചേ​ര്‍​ത്ത​ല ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റാ​യി​രു​ന്ന പൂ​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി ഫ​സ​ല്‍ റ​ഹ്‌മാനെ (36) ചേ​ര്‍​ത്ത​ല​യി​ല്‍നി​ന്ന് എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലേ​ക്കു സ്ഥ​ലം​മാ​റ്റി​യാ​ണ് ഉ​ത്ത​ര​വ്. അ​തേ​സ​മ​യം ഇ​ദ്ദേ​ഹം ആ​റു മാ​സം​മു​മ്പ് കോ​വി​ഡ് ബാ​ധി​ത​നാ​യാ​യി മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മ​ര​ണം യ​ഥാ​സ​മ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ക​ര​ടു​സ്ഥ​ലം​മാ​റ്റ പ​ട്ടി​ക​യി​ല്‍ ഇ​ല്ലാ​തി​രു​ന്ന പേ​രാ​ണ് അ​ന്തി​മ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത്. സാ​ങ്കേ​തി​ക​മാ​യു​ണ്ടാ​യ പി​ഴ​വാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.