കാ​റ്റി​ൽ വ​ള്ളം മ​റി​ഞ്ഞ് ഒ​ഴു​ക്കി​ൽ​പ്പെട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Saturday, October 16, 2021 9:53 PM IST
കാ​യം​കു​ളം: ശ​ക്ത​മാ​യ കാ​റ്റി​ലും ഒ​ഴു​ക്കി​ലുംപെ​ട്ട് വ​ള്ളം മ​റി​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളിയെ നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്നു ര​ക്ഷ​പ്പെ​ടു​ത്തി. വ​ലി​യ​ഴീ​ക്ക​ൽ ത​റ​യി​ൽ ക​ട​വ് ക​മ​ല​വി​ലാ​സ​ത്തി​ൽ ജ​ല​രാ​ജ​നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കാ​യം​കു​ളം പു​തു​പ്പ​ള്ളി മു​ട്ട​ത്ത് മ​ണ്ണ​ക​ട​വി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം . മ​ത്സ്യം വി​റ്റ് തി​രി​കെ വ​ള്ള​ത്തി​ൽ മ​ട​ങ്ങു​ന്ന വ​ഴി ശ​ക്ത​മാ​യ കാ​റ്റി​ലും ഒ​ഴു​ക്കി​ലും പെ​ട്ട് വ​ള്ളം മ​റി​ഞ്ഞു.
ജലരാജൻ വ​ള്ള​ത്തി​ൽ പി​ടി​ച്ച് ഒ​ഴു​കിന​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ അ​ഗ്നി ര​ക്ഷാ​സേ​ന​യു​ടെ സേ​വ​നം തേ​ടി. കാ​യം​കു​ളം സ്റ്റേ​ഷ​നി​ൽനി​ന്നു സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്. താ​ഹ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ അ​ഗ്നിര​ക്ഷാ സം​ഘം മ​റ്റൊ​രു വ​ള്ള​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​റി​ഞ്ഞ വ​ള്ള​ത്തി​ൽ ക​യ​ർ കെ​ട്ടി അ​വ​ശ​നി​ല​യി​ൽ ആ​യ ജ​ല​രാ​ജ​നെ സു​ര​ക്ഷി​ത​മാ​യി ക​ര​യി​ൽ എ​ത്തി​ച്ചു.