ഗ​താ​ഗ​തസൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം ജ​ന​ത്തെ വ​ല​യ്ക്കും
Saturday, October 16, 2021 9:53 PM IST
മ​ങ്കൊ​മ്പ്: ആ​സ​ന്ന​മാ​യി​രി​ക്കു​ന്ന പ്ര​ള​യ​ത്തെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന കു​ട്ട​നാ​ട്ടു​കാ​രെ അ​സ്വ​സ്ഥ​രാ​ക്കു​ന്ന​തു ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ്. പ്ര​ള​യ​ത്തി​നു മു​ന്പു​ത​ന്നെ കു​ട്ട​നാ​ട്ടി​ലെ മി​ക്ക റോ​ഡു​ക​ളി​ലും ഗ​താ​ഗ​ത ത​ട​സം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. കു​ഴി​ക​ൾ നി​റ​ഞ്ഞ​തും, സാ​ധാ​ര​ണ കാ​ലാ​വ​സ്ഥ​യി​ൽ പോ​ലും വെ​ള്ളം ക​യ​റു​ന്ന​തു​മാ​യ റോ​ഡു​ക​ളാ​ണ് കു​ട്ട​നാ​ട്ടി​ലു​ള്ള​ത്. പ്ര​ധാ​ന റോ​ഡാ​യ എ​സി റോ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് നേ​ര​ത്തെ ത​ന്നെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ചെ​റി​യ തോ​തി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ പോ​ലും ഗ്രാ​മീ​ണ റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റു​ന്ന​തു പ​തി​വാ​ണ്.

വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ൽ ജ​ല​ഗ​താ​ഗ​തം കു​ട്ട​നാ​ട്ടു​കാ​ർ​ക്കാ​ശ്ര​യം. ജ​ല​ഗ​ത​ഗാ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ഇ​തി​നു​ള്ള മാ​ർ​ഗം. എ​ന്നാ​ൽ റോ​ഡ് ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളെ​ത്തി​യ​തോ​ടെ ബോ​ട്ടു സ​ർ​വീ​സു​ക​ൾ നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി​യി​ട്ടു​ണ്ട്. അ​ഞ്ചു സ്‌​റ്റേ​ഷ​നു​ക​ളി​ൽ നി​ന്നാ​യി 12 ബോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് കു​ട്ട​നാ​ടി​ന്‍റെ വ​ട​ക്കു-​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. നെ​ടു​മു​ടി സ്റ്റേ​ഷ​നി​ൽ നി​ന്നും നാ​ലു ബോ​ട്ടു​ക​ളാ​ണ് നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കാ​വാ​ലം സ്‌​റ്റേ​ഷ​നി​ൽ നി​ന്നും ആ​ല​പ്പു​ഴ​യ്ക്കു മൂ​ന്നു ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ ആ​ല​പ്പു​ഴ സ്‌​റ്റേ​ഷ​നി​ൽ നി​ന്നും ഒ​രു ബോ​ട്ടു കാ​വാ​ല​ത്തി​നു സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. പു​ളി​ങ്കു​ന്ന് സ്റ്റേ​ഷ​നി​ൽ നി​ന്നും മൂ​ന്നു ബോ​ട്ടു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ ഇ​ത്ര​യും ബോ​ട്ടു​ക​ൾ മ​തി​യെ​ങ്കി​ലും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ൽ ഇ​തി​ന്‍റെ ഇ​ര​ട്ടി എ​ണ്ണം ബോ​ട്ടു​ക​ളു​ണ്ടെ​ങ്കി​ലും മ​തി​യാ​കി​ല്ല.

2018 ലെ ​പ്ര​ള​യ​ത്തി​ൽ രാ​വി​ലെ മു​ത​ൽ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള നാ​ട്ടു​കാ​ർ മു​ട്ടോ​ളം വെ​ള്ള​ത്തി​ൽ ബോ​ട്ടു​ജെ​ട്ടി​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​ന്നി​രു​ന്നു. സ്വ​കാ​ര്യ ബോ​ട്ടു​ക​ളും, യ​ന്ത്ര​വ​ത്കൃ​ത വ​ള്ള​ങ്ങ​ളു​മാ​ണ് ജ​ന​ങ്ങ​ളെ ര​ക്ഷ​പ്പെ​ടാ​ൻ ഏ​റെ​യും സ​ഹാ​യി​ച്ച​ത്. കാ​വാ​ലം, വെ​ളി​യ​നാ​ട്, പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളി​ല​ധി​ക​വും ജ​ല​മാ​ർ​ഗം ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കാ​ണ് പ​ലാ​യ​നം ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ൽ ഉ​യ​രം കു​റ​ഞ്ഞ കി​ട​ങ്ങ​റ പ​ള്ളി​ക്കു സ​മീ​പ​മു​ള്ള പാ​ലം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ത​ട​സ​മാ​കും. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കാ​വാ​ല​ത്തു നി​ന്നും കി​ട​ങ്ങ​റ​യ്ക്കു ര​ണ്ടു ബോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.

പാ​ല​ത്തി​ന​പ്പു​റം ഒ​രു ബോ​ട്ടും എ​ന്നാ​ൽ മ​ണി​ക്കൂ​റി​ൽ നൂ​റു​ക​ണ​ക്കി​നാ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കു ഈ ​സൗ​ക​ര്യ​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി സ്‌​റ്റേ​ഷ​നി ൽ ​നി​ന്നും നി​ല​വി​ൽ ഒ​രു സ്റ്റീ​ൽ ബോ​ട്ടു മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.

ഈ ​ബോ​ട്ടാ​ക​ട്ടെ പാ​ല​ത്തി​ന​ടി​യി​ൽ കൂ​ടി ക​ട​ന്നു പോ​രാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ച​ങ്ങ​നാ​ശേ​രി-​കി​ട​ങ്ങ​റ വ​രെ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. മു​ക​ളി​ൽ സ്രാ​ങ്കി​നു​ള്ള ക്യാ​ബി​നി​ല്ലാ​ത്ത ബോ​ട്ടു​ക​ൾ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ലും പാ​ല​ത്തി​ന​ടി​യി​ൽ കൂ​ടി ക​ട​ന്നു​പോ​കും. എ-​ഏ​ഴ്, എ-​എ​ട്ട് എ​ന്നീ ബോ​ട്ടു​ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള ത​ടി ബോ​ട്ടു​ക​ളാ​ണ്. സ​മാ​ന​മാ​യ മ​റ്റൊ​രു ബോ​ട്ടാ​യ എ-​ഒ​ൻ​പ​ത് ഇ​പ്പോ​ൾ ആ​ല​പ്പു​ഴ ഡോ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി കാ​ത്തു​കി​ട​പ്പു​ണ്ട്. എ-52 ​ബോ​ട്ടും മു​ക​ളി​ൽ ക്യാ​ബി​ൻ ഇ​ല്ലാ​ത്ത​വ​യാ​ണ്. അ​ടി​യ​ന്തര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കൂ​ടു​ത​ൽ ബോ​ട്ടു​ക​ൾ എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.