മി​നി​ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Monday, October 18, 2021 10:38 PM IST
മാ​വേ​ലി​ക്ക​ര: അ​ന്പ​ല​പ്പു​ഴ​യി​ൽ മി​നി​ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥി മരിച്ചു. ബു​ധ​നൂ​ർ ത​ട്ടി​ര​പ്പ​ള്ളി​ൽ ജ​യ​കു​മാ​റി​ൻ​റെ മ​ക​ൻ ആ​ദി​ത്യ കൃ​ഷ്ണ​നാണ് (20) മ​രി​ച്ചത്. നൂ​റ​നാ​ട് പ​റ്റൂ​ർ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യ ആ​ദി​ത്യ ആ​ല​പ്പു​ഴ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ലേ​ക്ക് പോ​ക​വെ ആ​യി​രു​ന്നു അ​പ​ക​ടം. ഒ​പ്പം ബൈ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര തെ​ങ്ങു​വി​ള സോ​ജ​ഭ​വ​ൻ ഫാ.​ജേ​ക്ക​ബ് ജോ​ണി​ന്‍റെ മ​ക​ൻ ജോ​ഷ്വാ ജേ​ക്ക​ബ് (സാ​ജ​ൻ - 20) ചി​കി​ത്സ​യി​ലാ​ണ്. അ​മ്മ ഇ​ന്ദു.​പി.​നാ​യ​ർ (യു​എ​സ്).