വെ​ണ്മ​ണി വെ​ള്ള​ത്തി​ൽത്ത​ന്നെ
Wednesday, October 20, 2021 10:19 PM IST
ചെ​ങ്ങ​ന്നൂ​ർ: ക​ഴി​ഞ്ഞ ര​ണ്ടു രാ​പ്പ​ക​ലു​ക​ൾ തി​ക​ച്ചും ആ​ശ​ങ്ക​ക​ളു​ടേ​താ​യി​രു​ന്നെ​ങ്കി​ൽ ബു​ധ​നാ​ഴ്ച ആ​ശ്വാ​സ​ത്തി​ന്‍റെ പ​ക​ലാ​യി​രു​ന്നു ചെ​ങ്ങ​ന്നൂ​രി​ൽ. പാ​ണ്ട​നാ​ട്, തി​രു​വ​ൻ വ​ണ്ടൂ​ർ , പു​ലി​യൂ​ർ, ആ​ലാ , ബു​ധ​നൂ​ർ (എ​ണ്ണ​യ്ക്കാ​ടു മേ​ഖ​ല )തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. അ​തേ​സ​മ​യം അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ സാ​ന്നി​ധ്യ​മു​ള്ള വെ​ണ്മ​ണി പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​ക്ക്, പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​നോ​ടു ചേ​ർ​ന്നു വ​ട​ക്ക്-​കി​ഴ​ക്കു പ​ടി​ഞ്ഞാ​റാ​യി കി​ട​ക്കു​ന്ന ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളും ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടി​ൽ​ത്ത​ന്നെ. വെ​ണ്മ​ണി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 13 ലെ ​ആ​ശ്ര​മ പ​ടി​യി​ലെ പ​ല​ച​ര​ക്കു ക​ട ഉ​ൾ​പ്പെ​ടെ നാ​ല്പ​തോ​ളം വീ​ടു​ക​ൾ ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും വെ​ള്ള​ത്തി​ൽ​ത്ത​ന്നെ​യാ​ണ്. ഈ ​ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന പ​ന്ത​ളം - വെ​ണ്മ​ണി - കൊ​ല്ല​ക്ക​ട​വ്-​മാ​വേ​ലി​ക്ക​ര റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഇ​റ​ങ്ങി​യി​ട്ടി​ല്ല.
ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടേ​യും ഓ​ട്ടോ റി​ക്ഷ​ക​ളു​ടേ​യും യാ​ത്ര ഇ​വി​ടെ ദു​രി​ത​ത്തി​ലാ​ണ്. എ​ന്നാ​ൽ, മ​ഴ​യ്ക്കു ശ​മ​നം വ​രി​ക​യും കാ​ലാ​വ​സ്ഥ തെ​ളി​യു​ക​യും ചെ​യ്ത​തോ​ടെ എ​ല്ലാ​വ​രും ആ​ശ്വാ​സ​ത്തി​ലാ​ണ്. തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ര​ട്ടാ​ർ തീ​ര​മാ​യ വ​ന​വാ​തു​ക്ക​ര, ഇ​ര​മ​ല്ലി​ക്ക​ര ഭ​ഗ​ത്തും ജ​ല​നി​ര​പ്പു കാ​ര്യ​മാ​യി കു​റ​ഞ്ഞി​ട്ടി​ല്ല. അ​തേ​സ​മ​യം വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഇ​ന്ന​ലെ പു​തു​താ​യി 10 ക്യാം​പു​ക​ൾ കൂ​ടി തു​റ​ന്നു.
ഇ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ടെ എ​ണ്ണം 67 ആ​യി. 1530 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 2111 ആ​ളു​ക​ളാ​ണി​പ്പോ​ൾ ക്യാം​പി​ലു​ള്ള​ത്. ഇ​വ​രി​ൽ 886 പേ​ർ കു​ട്ടി​ക​ളും 748 വൃ​ദ്ധ​രു​മാ​ണ്.