ജി​ല്ല​യി​ൽ 2,702 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശം
Wednesday, October 20, 2021 10:19 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 2,702 രൂ​പ​യു​ടെ കൃ​ഷി​നാ​ശം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ൾ. നെ​ൽ​കൃ​ഷി​യും ക​ര​ക്കൃ​ഷി​യു​മ​ട​ക്കം ഈ ​മാ​സം ഒ​ന്നു​മു​ത​ൽ 20 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 11 ബ്ലോ​ക്കു​ക​ളി​ലാ​യി 2,769.37 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്താ​യി 14,033 ക​ർ​ഷ​ക​ർ​ക്കാ​ണ് കൃ​ഷി​നാ​ശ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 26 മ​ട​വീ​ഴ്ച​ക​ളും ഇ​തു​വ​രെ റി​പ്പോ​ർ​ട്ടു ചെ​യ്തു.
ഹ​രി​പ്പാ​ട്, കാ​യം​കു​ളം, ചാ​രും​മൂ​ട്, ചെ​ങ്ങ​ന്നൂ​ർ മേ​ഖ​ല​ക​ളി​ലെ സ്ഥ​ല​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലും കൃ​ഷി​നാ​ശം. കൂ​ടു​ത​ൽ ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്കി​ലാ​ണ്-1,148.34 ല​ക്ഷം. 538.600 ഹെ​ക്ട​ർ ഏ​രി​യ​യി​ലെ നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. തെ​ങ്ങും റ​ബ​റും കു​രു​മു​ള​കും ക​വു​ങ്ങും ക​ശു​വ​ണ്ടി​യും ഇ​ഞ്ചി​യും മ​ഞ്ഞ​ളും വാ​ഴ​യും ക​രി​ന്പും പ​ച്ച​ക്ക​റി​ക​ളും അ​ട​ക്കം വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്.
പ​ന്ത​ലി​ല​ല്ലാ​ത്ത 80.770 ഹെ​ക്ട​ർ പ​ച്ച​ക്ക​റി​യും പ​ന്ത​ലി​ലു​ള്ള 95.450 ഹെ​ക്ട​ർ പ​ച്ച​ക്ക​റി​യും ന​ശി​ച്ചു. 74 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ഈ ​ഇ​ന​ത്തി​ലു​ണ്ടാ​യി. കു​ല​ച്ച​തും കു​ല​യ്ക്കാ​ത്ത​തു​മാ​യ 2,68,019 വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. ഒ​രു​വ​ർ​ഷ​മാ​യ 3629 തെ​ങ്ങി​ൻ​തൈ​ക​ളും ഒ​രു​വ​ർ​ഷ​ത്തി​നു മു​ക​ളി​ലാ​യ 1161 എ​ണ്ണ​വും ന​ഷ്ട​മാ​യി.