റ​ബ​ർ പു​ര​യ്ക്ക് തീ​പി​ടി​ച്ചു; ഒന്നര ലക്ഷം രൂപയുടെ ന​ഷ്ടം
Wednesday, October 20, 2021 10:22 PM IST
ചെ​ങ്ങ​ന്നൂ​ർ: റ​ബ​ർ പു​ര​യ്ക്കു തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ആ​ലാ കു​ളി​ക്കാം​പാ​ലം മൂ​ലോ​ത്ത​റ​യി​ൽ വീ​ട്ടി​ൽ ഫാ. ​ഐ.​ജെ. മാ​ത്യു​വി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്ന റ​ബ​ർ പു​ര​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30 നോ​ടെ​യാ​ണ് സം​ഭ​വം. റ​ബ​ർ ഉ​ണ​ക്കു​ന്ന മെ​ഷീ​നി​ൽ നി​ന്നു​മാ​ണ് തീ ​പ​ട​ർ​ന്ന​ത്. ഒ​രേ സ​മ​യം 300 റ​ബ്ബ​ർ​ഷീ​റ്റു​ക​ൾ ഉ​ണ​ക്കാ​ൻ സാ​ധി​ക്കു​ന്ന മെ​ഷീ​ൻ ആ​ണി​ത്.
തീ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ ഇ​തി​ൽ ഉ​ണ്ടാ​യി​രു​ന്ന റ​ബ​ർ​ഷീ​റ്റു​ക​ളും റ​ബ​ർ പു​ര​യു​ടെ ജ​ന​ലു​ക​ളും ക​ത​കു​ക​ളും ക​ത്തി​ന​ശി​ച്ചു. കെ​ട്ടി​ട​ത്തി​ൽ നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്ന​തു ക​ണ്ട് വീ​ട്ടു​കാ​ർ വി​ള​ിച്ചറി​യി​ച്ച​ത​നു​സ​രി​ച്ച് ചെ​ങ്ങ​ന്നൂ​രി​ൽനി​ന്ന് എ​ത്തി​യ ഒ​രു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.