തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് എ​ണ്ണം വ​ർ​ധി​പ്പി​ച്ചു
Wednesday, October 20, 2021 10:22 PM IST
തു​റ​വൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് എ​ണ്ണം വ​ർ​ധി​പ്പി​ച്ചു.​ ഒ​രു ദി​വ​സം ര​ണ്ട് ഷി​ഫ്റ്റു​ക​ളാ​ക്കി പ​ത്ത് രോ​ഗി​ക​ളെ​യാ​യി​രു​ന്നു നി​ല​വി​ൽ ഡ​യാ​ലി​സി​സ് ചെ​യ്തി​രു​ന്ന​ത്. ഇ​നി ദി​വ​സം മു​പ്പ​ത് രോ​ഗി​ക​ള്‍​ക്ക് ര​ണ്ടുഷി​ഫ്റ്റു​ക​ളി​ലാ​യി ഡ​യാ​ലി​സി​സ് ചെ​യ്യാ​വു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം സ​ജ്ജ​മാ​ക്കി.
ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് വി​പു​ലീ​ക​ര​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ കി​ഫ്ബി ഫ​ണ്ട് വ​ഴി അ​നു​വ​ദി​ച്ച ആ​ർ​ഒ പ്ലാ​ന്‍റ്,യു​പി​എ​സ്, ബ​ഡു​ക​ള്‍ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ക്ക​ഴി​ഞ്ഞു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​ന് ചി​ല​വേ​റേ​യാ​ണ്. സ്പോ​ണ്‍​സ​ര്‍​ഷി​പ്പോ​ടെ​യാ​ണ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്.
പു​തി​യ ക്ര​മീ​ക​ര​ണ​ത്തോ​ടെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​വു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​യ തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ ഗീ​താ ഷാ​ജി,ആ​ര്‍. ജീ​വ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ.​യു.​അ​നീ​ഷ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ന്നി​വ​രോ​ടൊ​പ്പം എം​എ​ല്‍​എ ദ​ലീ​മാ ജോ​ജോ സ​ന്ദ​ര്‍​ശി​ച്ചു.