പ​ക്കി​ പാ​ലം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ത്തു
Friday, October 22, 2021 10:33 PM IST
അ​മ്പ​ല​പ്പു​ഴ: പ​റ​ഞ്ഞ​തി​നും പ​ത്തു​ദി​വ​സം മു​മ്പേ പ​ണി പൂ​ർ​ത്തി​യാ​ക്കി പ​ക്കി പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്തു.​ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ കൈ​ത​വ​ന ജം​ഗ്ഷ​നു കി​ഴ​ക്കു​ഭാ​ഗ​ത്തെ പാ​ല​മാ​ണ് പ​ണി പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു ന​ൽ​കി​യ​ത്.
റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മി​ക്കാ​നാ​ണ് പാ​ലം പൊ​ളി​ച്ച​ത്. 72 ദി​വ​സ​മാ​യി​രു​ന്നു നി​ർ​മാ​ണ കാ​ലാ​വ​ധി​യെ​ങ്കി​ലും 10 ദി​വ​സം മു​മ്പ്, 62 ദി​വ​സം കൊ​ണ്ട് ക​രാ​ർ ഏ​റ്റെ​ടു​ത്ത ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി പ​ണി പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. അ​മ്പ​ല​പ്പു​ഴ, കു​ട്ട​നാ​ട് എം​എ​ൽ​എ​മാ​രാ​യ എ​ച്ച്. സ​ലാം, തോ​മ​സ് കെ. ​തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് പാ​ലം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു ന​ൽ​കി​യ​ത്.
പ​ക്കി പാ​ല​ത്തി​നു കി​ഴ​ക്കു ഭാ​ഗ​ത്തു​ള്ള പൊ​ങ്ങ പാ​ലം വീ​തി കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തെ പൊ​ളി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ലാ​വ​ധി​ക്കു 20 ദി​വ​സം മു​മ്പ് പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ ​സി റോ​ഡി​ലെ പാ​റ​ശേ​രി, മാ​ധ​വ​ശേ​രി പാ​ല​ങ്ങ​ൾ ഉ​ട​ൻ പൊ​ളി​ച്ചു പു​ന​ർ​നി​ർ​മി​ക്കും. ഇ​തി​നു ശേ​ഷം മ​ങ്കൊ​മ്പ് പാ​ല​വും പ​ണ്ടാ​ര​ക്ക​ളം പാ​ല​വും പു​ന​ർ​നി​ർ​മി​ക്കു​മെ​ന്നും ക​രാ​ർ കാ​ലാ​വ​ധി​ക്കു മു​മ്പു​ത​ന്നെ പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും സൊ​സൈ​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.