ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സേ​ന​യ്ക്കു​ള്ള ആ​റു​ ബോ​ട്ടു​ക​ൾ ആ​ല​പ്പു​ഴ​യി​ലെ​ത്തി
Saturday, October 23, 2021 10:02 PM IST
ആ​ല​പ്പു​ഴ: ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സേ​ന​യ്ക്കു​ള്ള ആ​റു റെ​സ്ക്യു ബോ​ട്ടു​ക​ൾ ആ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ​ത്തി. വ​ലി​യ ലോ​റി​യി​ൽ എ​ത്തി​ച്ച ബോ​ട്ടു​ക​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഇ​റ​ക്കി വ​ച്ചു. ആ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ബാ​ക്കി എ​ട്ടു ബോ​ട്ടു​ക​ൾ കേ​ര​ളാ അ​തി​ർ​ത്തി ക​ട​ന്നു വ​ന്നു​കൊ​ണ്ടി​രി​ക്കു​കയാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ അ​ഞ്ച് റ​ബ​ർ ഡി​ങ്കി​ക​ൾ​ക്കു പു​റ​മെ​യാ​ണ് ബോ​ട്ടു​ക​ൾ എ​ത്തി​ച്ച​ന്ന​ത്. പ്ര​ള​യം ബാ​ധി​ക്കു​ന്ന​തും വാ​ട്ട​ർ ഫ്ര​ണ്ടേ​ജു​ള്ള കേ​ര​ള​ത്തി​ലെ വി​വി​ധ ഫ​യ​ർ​സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഉ​ട​ൻ വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​താ​ണ്.
അ​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ൽ​കി​യ ശേ​ഷം 14 ബോ​ട്ടു​ക​ളും വി​ത​ര​ണം ന​ട​ത്താ​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. ആ​റു​മു​ത​ൽ എ​ട്ടു​വ​രെ ആ​ളു​ക​ൾ​ക്കു​ള്ള സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി ആ​ണ്. 40 എ​ച്ച്പി പ​വ​റു​ള്ള ബോ​ട്ടു​പ​യോ​ഗി​ച്ച് വ​ള​രെ വേ​ഗ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സാ​ധ്യ​മാ​കും. 10 മു​ത​ൽ 12 വ​രെ നോ​ട്ടി​ക്ക​ൽ മൈ​ൽ സ്പീ​ഡി​ൽ ഫു​ൾ ലോ​ഡി​ൽ സ​ഞ്ച​രി​ക്കാ​നു​മാ​കും. 1500 കി​ലോ​ഗ്രാം വ​രെ വ​ഹി​ക്കാം. സാ​ധാ​ര​ണ 20 നോ​ട്ടി​ക്ക​ൽ മൈ​ൽ സ്പീ​ഡാ​ണ് ഇ​തി​ന്.