വ​യ​ലാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, October 25, 2021 9:45 PM IST
മാ​ന്നാ​ർ: ഇ​ല​ഞ്ഞി​മേ​ൽ കെ.​പി. രാ​മ​ൻ​നാ​യ​ർ ഭാ​ഷാ​പ​ഠ​ന​കേ​ന്ദ്ര​വും കു​ര​ട്ടി​ക്കാ​ട് നാ​ഷ​ണ​ൽ ഗ്ര​ന്ഥ​ശാ​ല​യും ചേ​ർ​ന്നു വ​യ​ലാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. ഗ്ര​ന്ഥ​ശാ​ലാ​ഹാ​ളി​ൽ വ​യ​ലാ​റി​ന്‍റെ കാ​വ്യ​പ്ര​പ​ഞ്ചം വി​ഷ​യ​ത്തി​ൽ ക​വി കെ. ​രാ​ജ​ഗോ​പാ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ഷാ​പ​ഠ​ന​കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് ക​ല്ലാ​ർ മ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ർ. പ്ര​ഭാ​ക​ര​ൻ​നാ​യ​ർ ബോ​ധി​നി, കെ.​ പ​ള​നി, ഡോ. ​നി​ഷീ​കാ​ന്ത്, എ​ൽ.​പി. സ​ത്യ​പ്ര​കാ​ശ്, ഭാ​ഷാ​പ​ഠ​ന​കേ​ന്ദ്രം സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ കാ​ര​യ്ക്കാ​ട്, ഗി​രീ​ഷ് ഇ​ല​ഞ്ഞി​മേ​ൽ, എ​ൻ.​ജി. മു​ര​ളീ​ധ​ര​ക്കു​റു​പ്പ്, വി.​വി. രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ, ടി.​സി. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ന്ദു ആ​ർ. ത​മ്പി, മ​നു പാ​ണ്ട​നാ​ട്, അ​ഡ്വ. അ​നൂ​പ് കു​റ്റൂ​ർ, തോ​ട്ട​ത്തി​ൽ സു​രേ​ന്ദ്ര​നാ​ഥ്, ഡോ. ​എ​ൽ. ശ്രീ​ര​ഞ്ജി​നി, ജി. ​ഗൗ​രി​ന​ന്ദ​ന, മാ​ധ​വ​ൻ ക​ലാ​ഭ​വ​ൻ എ​ന്നി​വ​ർ വ​യ​ലാ​ർ ക​വി​ത​ക​ൾ ആ​ല​പി​ച്ചു. തു​ട​ർ​ന്ന് വ​യ​ലാ​റി​ന്‍റെ ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.