ര​ണ്ടുമാ​സ​മാ​യി ശു​ദ്ധ​ജ​ലം പാ​ഴാ​യി​ട്ടും പ​രാ​തി ചെ​വി​ക്കൊ​ള്ളാ​തെ ജ​ല അ​ഥോ​റി​റ്റി
Tuesday, October 26, 2021 10:14 PM IST
എ​ട​ത്വ: പൈ​പ്പു​പൊ​ട്ടി ര​ണ്ടു​മാ​സ​മാ​യി ശു​ദ്ധ​ജ​ലം പാ​ഴാ​യി​ട്ടും പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി ചെ​വി​ക്കൊ​ള്ളാ​തെ ജ​ല അ​ഥോ​റി​റ്റി. അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​നപാ​ത​യി​ല്‍ വെ​ട്ടു​തോ​ട് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ സ​മീ​പ​ത്താ​ണ് പൈ​പ്പു​പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്ന​ത്. റോ​ഡി​ല്‍ ശു​ദ്ധ​ജ​ലം നി​ര​ന്നൊ​ഴു​കി​യ​തോ​ടെ നാ​ട്ടു​കാ​ര്‍ എ​ട​ത്വ ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സി​ല്‍ വി​വ​രം ധ​രി​പ്പി​ച്ചു. മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ചു. എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ല്‍ ന​ല്‍​കാ​ന്‍ അ​നാ​സ്ഥ കാ​ട്ടി​യ​താ​ണു ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​നു ലി​റ്റ​ര്‍ വെ​ള്ളം പാ​ഴാ​കു​ന്ന​ത്. എ​സ്റ്റി​മേ​റ്റ് സ​മ​ര്‍​പ്പി​ക്കു​ന്ന മു​റ​യ്ക്ക് അ​നു​മ​തി ന​ല്‍​കാ​ന്‍ ത​യാ​റാ​ണ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ ത​ര്‍ വ്യ​ക്ത​മാ​ക്കി​യ​താ​യി പ​രാ​തി​ക്കാ​ര്‍ പ​റ​യു​ന്നു. കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന സ്ഥ​ല​ത്ത് റോ​ഡി​ല്‍ ഗ​ട്ട​ര്‍ രൂ​പ​പെ​ട്ടി​ട്ടു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും പ​തി​വാ​കു​ക​യാ​ണ്. കു​ടി​വെ​ള്ള​മി​ല്ലാ​തെ പൊ​തു​ജ​നം വ​ല​യു​മ്പോ​ഴാ​ണ് ജ​ല അ​ഥോ​റി​റ്റി​യു​ടെ പി​ടി​പ്പു​കേ​ടു മൂ​ലം ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്ന​ത്. പൈ​പ്പ് ലൈ​നി​ലെ പൊ​ട്ട​ല്‍ പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.