കാ​വാ​ലം-​ത​ട്ടാ​ശേ​രി ക​ട​വി​ൽ ക​ട​ത്തി​റ​ക്കു​കൂ​ലി കൂ​ട്ടി
Tuesday, October 26, 2021 10:17 PM IST
മ​ങ്കൊ​മ്പ്: ര​ണ്ടു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം കാ​വാ​ലം ത​ട്ടാ​ശേ​രി ക​ട​വി​ൽ ക​ട​ത്തി​റ​ക്കു കൂ​ലി കൂ​ട്ടി​യ​തി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ക​ട​ത്തു​വ​ള്ള​ത്തി​നു പി​ന്നാ​ലെ ജ​ങ്കാ​റി​ലും യാ​ത്ര​ക്കാ​ർ​ക്കു കൂ​ലി കൂ​ട്ടി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്ന​ത്. ലേ​ല​വ്യ​വ​സ്ഥ പ്ര​കാ​രം മൂ​ന്നു രൂ​പ​യാ​ണ് ക​ട​വി​ൽ ക​ട​ത്തി​റ​ക്കു കൂ​ലി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ഞ്ചു രൂ​പ​യാ​ണ് ക​ട​ത്തു​വ​ള്ള​ങ്ങ​ളും ജ​ങ്കാ​റി​ലും ഈ​ടാ​ക്കു​ന്ന​ത്.
മൂ​ന്നു രൂ​പ ന​ൽ​കി​യാ​ൽ നി​ർ​ബ​ന്ധ​മാ​യി അ​ഞ്ചു രൂ​പ ചോ​ദി​ച്ചു വാ​ങ്ങു​ക​യും ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്യു​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റു മാ​സ​ത്തി​ൽ ക​ട​ത്തി​റ​ക്കു കൂ​ലി കൂ​ടു​ത​ൽ വാ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ടു നി​ര​ക്കു കു​റ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ചു മാ​സ​ത്തി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ ആ​ളൊ​ന്നി​നു മൂ​ന്നു​രൂ​പ പ്ര​കാ​രം വാ​ങ്ങാ​നാ​ണ് ക​രാ​റി​ൽ നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​തി​നു വി​പ​രീ​ത​മാ​യി നി​ർ​ബ​ന്ധി​ത​മാ​യി കൂ​ടു​ത​ൽ തു​ക വാ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി ക​ട​വി​ൽ നി​ര​ക്കു സം​ബ​ന്ധി​ച്ച ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക​ട​ത്തു​വ​ള്ള​ക്കാ​ർ ഒ​രു ദി​വ​സം പ​ണി​മു​ട​ക്കി​യെ​ങ്കി​ലും ക​രാ​ർ ലം​ഘി​ച്ചാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന നി​ല​പാ​ടെ​ടു​ത്ത​തോ​ടെ പ​ഴ​യ നി​ര​ക്കു തു​ട​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ക​ട​ത്തു​വ​ള്ള​ത്തി​നും പി​ന്നീ​ട് ജ​ങ്കാ​റി​ലും കൂ​ലി വീ​ണ്ടും കൂ​ട്ടു​ക​യാ​യി​രു​ന്നു.
യാ​ത്ര​ക്കാ​രും ക​ട​ത്തു​കാ​രും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ങ്ങ​ൾ ഇ​തോ​ടെ ക​ട​വി​ൽ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ പ​ഞ്ച​യാ​ത്ത​ധി​കൃ​ത​ർ ഇ​ട​പെ​ടാ​ത്ത​തി​ലും യാ​ത്ര​ക്കാ​ർ​ക്ക് അ​തൃ​പ്തി​യു​ണ്ട്. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി വൈ​കി​യാ​ൽ ലേ​ല​ക്ക​രാ​ർ ലം​ഘ​ന​ത്തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​ന്നി​ട്ടും ക​ട​ത്തു​വ​ള്ള​ങ്ങ​ളു​ടെ​യും ജ​ങ്കാ​റി​ന്‍റേ​യും പ്ര​വ​ർ​ത്ത​ന​സ​മ​യ​ത്തി​ൽ മാ​റ്റം വ​രാ​ത്ത​തി​ലും യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​ണ്. നേ​ര​ത്തെ ജ​ങ്കാ​ർ രാ​ത്രി പ​ത്തു​വ​രെ​യും ക​ട​ത്തു​വ​ള്ള​ങ്ങ​ൾ 10.30 വ​രെ​യു​മാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ൽ ഒ​ന്പ​തോ​ടെ ഇ​രു​കൂ​ട്ട​രും സ​ർ​വീ​സ് നി​ർ​ത്തു​ന്ന​തോ​ടെ വൈ​കി​യെ​ത്തു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ മ​റു​ക​ര ക​ട​ക്ക​നാ​കാ​തെ വ​ല​യു​ക​യാ​ണ്.