കോ​ഴികളെ വി​ത​ര​ണം ചെ​യ്തു
Tuesday, November 30, 2021 10:51 PM IST
എ​ട​ത്വ: പ​ഞ്ചാ​യ​ത്തി​ൽ കോ​ഴികളെ വി​ത​ര​ണം ചെയ്തു. 2021-2022 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രാ​ൾ​ക്ക് പത്തു കോ​ഴി​ക​ൾ വീ​ത​മാ​ണ് ന​ൽ​കി​യ​ത്. പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി. ​ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ മാ​ത്യു, ചെ​യ​ർ​പേ​ഴ്സൺന്മാരാ​യ ആ​ൻ​സി ബി​ജോ​യ്, ബി​ന്ദു തോ​മ​സ് മെ​ന്പ​ർ​മാ​രാ​യ ദീ​പ ഗോ​പ​കു​മാ​ർ, ജീ​മോ​ൻ ജോ​സ​ഫ്, ബെ​റ്റി ജോ​സ​ഫ്, രേ​ഷ്മ ജോ​ണ്‍​സ​ൻ, സ്റ്റാ​ർ​ലി ജോ​സ​ഫ്, ബി​ജു മു​ള​പ്പ​ഞ്ചേ​രി, പി ​സി ജോ​സ​ഫ്, ലി​ജി വ​ർ​ഗീ​സ്, ബാ​ബു മ​ണ്ണാം​ത്തു​രു​ത്തി, മോ​ളി സി​മി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഡോ. ​ജ്യോ​തി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ല്‍ 150 പേ​ര്‍​ക്കു കോ​വി​ഡ്

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 150 പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 142 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഏ​ഴു​പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 5.16 ശ​ത​മാ​ന​മാ​ണ്. 243 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 1523 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.