പി​താ​വ് മ​രി​ച്ച വി​ദ്യാ​ർ​ഥി​ക്കു സ്കൂ​ളി​ലെ​ത്താ​ൻ സൈ​ക്കി​ൾ വാ​ങ്ങി ന​ല്കി അ​ധ്യാ​പി​ക
Tuesday, November 30, 2021 10:53 PM IST
അ​മ്പ​ല​പ്പു​ഴ: പി​താ​വ് മ​രി​ച്ച വി​ദ്യാ​ർ​ഥി​ക്ക് സ്കൂ​ളി​ലെ​ത്താ​ൻ സൈ​ക്കി​ൾ വാ​ങ്ങി ന​ൽ​കി അ​ധ്യാ​പി​ക മാ​തൃക​യാ​യി. പു​ന്ന​പ്ര ഗ​വ. സി​വൈ​എം​എ യു​പി സ്കൂ​ൾ അ​ധ്യാ​പി​ക ക​ള​ർ​കോ​ട് തേ​ജ​സി​ൽ സി​ന്ധു​വാ​ണ് ഈ ​ന​ല്ല മ​ന​സുകാ​ട്ടി​യ​ത്. ഒ​രുവ​ർ​ഷ​ത്തോ​ളം പ്ര​ഥ​മാ​ധ്യാ​പി​ക​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന സി​ന്ധു അ​ഞ്ചാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക്കാ​ണ് ആ​റാ​യി​രം രൂ​പ ചെ​ല​വി​ൽ സൈ​ക്കി​ൾ വാ​ങ്ങി ന​ൽ​കി​യ​ത്. ക​രു​മാ​ടി​യി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ട്ടി​യു​ടെ പി​താ​വ് ഏ​താ​നും മാ​സം മു​ന്പ് കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്ന് മ​രി​ച്ചി​രു​ന്നു. കു​ട്ടി മാ​താ​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ക​പ്പ​ക്ക​ട​യ്ക്കു സ​മീ​പ​മു​ള്ള വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഒ​രുദി​വ​സം വീ​ട്ടി​ൽനി​ന്നും ആ​രും വി​ളി​ക്കാ​ൻ വ​രാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ്കൂ​ളി​ൽ കാ​ത്തു​നി​ന്ന കു​ട്ടി​യെ സി​ന്ധു ത​ന്‍റെ സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് സ്കൂ​ളും കു​ട്ടി​യു​ടെ വീ​ടും ത​മ്മി​ലു​ള്ള അ​ക​ലം മ​ന​സി​ലാ​യ​ത്. സ്കൂ​ളി​ൽ റെ​യി​ൽ​വെ ക്രോ​സ് ക​ട​ന്നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ ദു​രി​തം മ​ന​സി​ലാ​ക്കി​യ അ​ധ്യാ​പി​ക തൊ​ട്ട​ടു​ത്ത ദി​വ​സം കു​ട്ടി​ക്കു സൈ​ക്കി​ൾ വാ​ങ്ങി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​നു മു​ന്പ് ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ സ​മീ​പി​ച്ച് ഈ ​വി​ദ്യാ​ല​യ​ത്തി​ലെ അ​ഞ്ചു​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നു ടെ​ലി​വി​ഷ​നും മ​റ്റു കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണു​ക​ളും ഈ ​അ​ധ്യാ​പി​ക വാ​ങ്ങി ന​ൽ​കി​യി​രു​ന്നു.