കേ​ന്ദ്ര​നീ​ക്കം സ​ഹ​ക​ര​ണമേ​ഖ​ല​യെ ത​ക​ർ​ക്കാ​നെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്
Tuesday, November 30, 2021 10:53 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം സ​ഹ​ക​ര​ണമേ​ഖ​ല​യെ ത​ക​ർ​ക്കാ​നാ​ണെ​ന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്ക് പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ തൊ​ഴി​ലാ​ളി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ നി​ക്ഷേ​പം ചോ​ർ​ത്തി എ​ടു​ക്കു​വാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. മ​രു​ന്ന്, പാ​ൽ, വ​ളം, ചി​കി​ത്സ അ​ട​ക്ക​മു​ള്ള സ​മ​സ്ത മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ൽ ആ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് ആ​ദ്യ​നി​ക്ഷേ​പം സ്വീ​ക​രി​ച്ചു. സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) എ​സ് ജോ​സി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘം പ്ര​സി​ഡ​ന്‍റ് ആ​ർ. സു​രേ​ഷ്, സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ദീ​പ്തി അ​ജ​യ​കു​മാ​ര്‍, പി. ​ജ്യോ​തി​സ്, വി.​ബി. അ​ശോ​ക​ന്‍, വി.​പി. ചി​ദം​ബ​ര​ന്‍, പി.​എ​സ്.​എം ഹു​സൈ​ന്‍, പി.യു. ശാ​ന്താ​റാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.