മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, December 1, 2021 10:04 PM IST
ചേ​ർ​ത്ത​ല: കാ​യ​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ ക​ള​ത്തി​ൽ വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ൻ രാ​ജേ​ഷി (42) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. തി​രു​നെ​ല്ലൂ​ർ സ്കൂ​ളി​ന് കി​ഴ​ക്ക് കാ​യ​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​താ​ണ്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. രാ​ജേ​ഷി​നെ കാ​ണാ​താ​യ കാ​യ​ലി​നു​സ​മീ​പം വ​ള്ളം ക​ണ്ടെ​ത്തി​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സും ആം​ബു​ല​ൻ​സും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ സ്ഥ​ല​ത്തി​ന് സ​മീ​പ​ത്ത് ത​ന്നെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ചേ​ർ​ത്ത​ല ത​ഹ​സീ​ൽ​ദാ​ർ ആ​ർ.​ഉ​ഷ, ചേ​ർ​ത്ത​ല പോ​ലീ​സ് എ​ന്നി​വ​രെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.