അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞു മ​ടു​ത്തു, നാ​ട്ടു​കാ​ർ മു​ന്നി​ട്ടി​റ​ങ്ങി കു​ഴി​യ​ട​ച്ചു
Wednesday, December 1, 2021 10:05 PM IST
ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ താ​മ​ല്ലാ​ക്ക​ൽ ജം​ഗ്ഷ​ന് വ​ട​ക്കു​ഭാ​ഗ​ത്താ​യി സ്ഥി​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന വി​വാ​ദ​മാ​യ കു​ഴി​യാ​ണ് നാ​ട്ടു​കാ​ർ മു​ന്നി​ട്ടി​റ​ങ്ങി മെ​റ്റ​ലും എം ​സാ​ന്‍റും സി​മ​ൻ​റു​മു​പ​യോ​ഗി​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ട​ച്ച​ത്.
മാ​സ​ങ്ങ​ളാ​യി സ്ഥി​ര​മാ​യി രാ​ത്രി​യും പ​ക​ലും നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് ഏ​ക​ദേ​ശം ഒ​രു മീ​റ്റ​റോ​ളം വ്യാ​സ​മു​ള്ള ഈ ​കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ടി​ട്ടു​ള്ള​ത്.
ഈ ​ഭാ​ഗ​ത്ത് വ​ഴി​വി​ള​ക്കു​ക​ളും ക​ത്താ​റി​ല്ല. പ​ല​പ്പോ​ഴും അ​ടു​ത്തെ​ത്തു​മ്പോ​ഴാ​ണ് കു​ഴി യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടാ​റു​ള്ള​ത്.
അ​ധി​കൃ​ത​രോ​ട് പ​രാ​തി​ക​ൾ പ​റ​ഞ്ഞു മ​ടു​ത്ത​പ്പോ​ഴാ​ണ് നാ​ട്ടി​ലെ ഒ​രു സം​ഘം ചെ​റു​പ്പ​ക്കാ​ർ മു​ന്നി​ട്ടി​റ​ങ്ങി കു​ഴി​യ​ട​ച്ച​ത് ബ​ഷീ​ർ ക​ല്ലേ​ലി​ൽ, മു​ഹ​മ്മ​ദ് ത​റ​പ​റ​മ്പി​ൽ ശി​വാ​ന​ന്ദ​ൻ, അ​സീ​സ്, നി​സാ​ർ വെ​ട്ടി​ത്ത​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.