തെ​രു​വു​നാ​യ ആ​ക്ര​മ​ണം, നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്ക്
Thursday, December 2, 2021 10:36 PM IST
ഹ​രി​പ്പാ​ട്/​അ​ന്പ​ല​പ്പു​ഴ: ജി​ല്ല​യി​ൽ വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ലാ​യി തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്ക്. കാ​ർ​ത്തി​ക​പ്പ​ള്ളി ചി​ങ്ങോ​ലി മേ​ഖ​ല​യി​ൽ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള​ട​ക്കം പ​ത്തു​പേ​ർ​ക്കു പ​രി​ക്കേ​റ്റ​പ്പോ​ൾ അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വീ​ട്ട​മ്മ​യും കു​ട്ടി​യു​മു​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ​ക്കും പ​രി​ക്കേ​റ്റു.

ചി​ങ്ങോ​ലി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നു ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജം​ഗ്ഷ​ൻ മു​ത​ൽ വ​ട​ക്കോ​ട്ട് റോ​ഡി​ലും വീ​ടി​നു മു​ന്പി​ലും നി​ന്ന പ​ത്തോ​ളം പേ​ർ​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ചി​ങ്ങോ​ലി വ​ലി​യ​കാ​ട്ടി​ൽ ശ്യാം ​ശി​വ​ദാ​സ് (50), കാ​വി​ൽ അ​ജി കൃ​ഷ്ണ​ൻ (23), അ​മ്പാ​ടി​യി​ൽ രാ​ജ​ൻ (51 ) മ​ങ്ങാ​ട്ട് ശ്യാ​മ​ളാ​മ്മ, ആ​യി​രം ചി​റ​യി​ൽ അം​ബി​ക (60), മ​നോ​ഹ​ര​ൻ പി​ള്ള(55) എ​ന്നി​വ​ർ​ക്കും ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​ണ് ക​ടി​യേ​റ്റ​ത്. ക​ടി​യേ​റ്റ​വ​ർ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ നി​ര​വ​ധി തെ​രു​വു​നാ​യ​ക​ൾ​ക്ക് പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്സി​ൻ കു​ത്തി​വ​ച്ചി​ട്ടു​ണ്ട്.

അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 14-ാം വാ​ർ​ഡ് പാ​ല​ച്ചു​വ​ട്ടി​ൽ ത​മ്പി​യു​ടെ ഭാ​ര്യ സു​മ (49), പു​തു​വ​ൽ മാ​ർ​ട്ടി​ന്‍റെ മ​ക​ൻ എ​ബി (17), പു​തു​വ​ൽ ഘോ​ഷി​ന്‍റെ മ​ക​ൻ ജി​ഷ്ണു (24), വി​ജ​യ​രാ​ഘ​വ​ൻ (55), വി.​ആ​ർ. ര​ജി​ത്ത് എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് തെ​രു​വു നാ​യ്ക്ക​ൾ പ്ര​ദേ​ശ​ത്തു വീ​ട്ടി​ൽനി​ന്ന​വ​രെ​യും ന​ട​ന്നു പോ​യ​വ​രെ​യു​മൊ​ക്കെ ക​ടി​ച്ച​ത്. ഇ​ന്ന​ലെ​യാ​ണ് ഇ​ത്ര​യും പേ​ർ​ക്ക് ക​ടി​യേ​ൽ​ക്കു​ന്ന​ത്. ക​ടി​യേ​റ്റ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽനി​ന്ന് ചി​കി​ത്സതേ​ടി.

തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും രൂ​ക്ഷ​മാ​ണ്. ക​ടി​യേ​ൽ​ക്കു​ന്ന​തു കൂ​ടാ​തെ രാ​ത്രി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര​ട​ക്കം ഇ​വ​യു​ടെ അ​ല​ക്ഷ്യ​മാ​യ സ​ഞ്ചാ​രം മൂ​ലം അ​പ​ക​ട​ത്തി​ൽപ്പെടു​ന്നു​മു​ണ്ട്.