ബ​സി​ൽ യാ​ത്രി​ക​ന്‍റെ പ​ണം ക​വ​ർ​ന്ന​വ​ർ അ​റ​സ്റ്റി​ൽ
Thursday, December 2, 2021 10:39 PM IST
അ​മ്പ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത​യാ​ളു​ടെ പ​ണം ക​വ​ർ​ന്ന മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടി. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി ഫാ​ത്തി​മ​പു​രം പു​തു​പ്പ​റ​മ്പി​ൽ ഇ​സ്മ​യി​ൽ (55), ച​ങ്ങ​നാ​ശേ​രി ആ​ന​ന്ദാ​ശ്ര​മം ചാ​മ​പ്പ​റ​മ്പ് വീ​ട്ടി​ൽ അ​ബ്ദു​ൾ ല​ത്തീ​ഫ് (73), ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ക​നാ​ൽ വാ​ർ​ഡ് പ​ള്ളി​പ്പു​ര​യി​ടം മു​ഹ​മ്മ​ദ് ഇ​ക്സാ​ൽ (69), ആ​ല​പ്പു​ഴ ക​നാ​ൽ വാ​ർ​ഡ് കാ​ഞ്ഞി​രംചി​റ ഷെ​രീ​ഫ് (59) എ​ന്നി​വ​രെ​യാ​ണ് അ​മ്പ​ല​പ്പു​ഴ സി​ഐ എ​സ്. ദ്വി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. വ​ണ്ടാ​ന​ത്തുനി​ന്നും തി​രു​വ​ല്ല ബ​സി​ൽ യാ​ത്ര ചെ​യ്ത കാ​ക്കാ​ഴം സ്വ​ദേ​ശി അ​ഹ​മ്മ​ദ് ന​സീ​റി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന അ​യ്യാ​യി​രം രൂ​പ​യാ​ണ് ഇ​വ​ർ ക​വ​ർ​ന്ന​ത്.
ക​രു​മാ​ടി​യി​ലെ​ത്തി​യ അ​ഹ​മ്മ​ദ് ന​സീ​ർ ത​ന്‍റെ പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​പ്പോ​ൾ​ത്ത​ന്നെ അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്ക്, വ​ണ്ടാ​നം, അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര പ​രി​സ​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി. മു​ന്പ് ഇ​ത്ത​രം കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ൾ വ​ള​ഞ്ഞവ​ഴി ജം​ഗ്ഷ​നി​ൽ നി​ൽ​ക്കു​ന്ന​തു ക​ണ്ട പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് പ​ണം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ, പാ​ലാ​രി​വ​ട്ടം, ആ​ല​പ്പു​ഴ സൗ​ത്ത്, നോ​ർ​ത്ത്, പു​ന്ന​പ്ര തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ പോ​ക്ക​റ്റ​ടി​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ഇ​വ​ർ.