ജീ​വി​തശൈ​ലിരോ​ഗ പ്ര​തി​രോ​ധം: കൃ​ഷി​യി​ട ന​ട​പ്പി​നു തു​ട​ക്കം
Sunday, January 16, 2022 10:33 PM IST
മു​ഹ​മ്മ: ജീ​വി​തശൈ​ലി രോ​ഗ പ്ര​തി​രോ​ധ​ത്തി​നാ​യി പു​ല​ർ​കാ​ല​ത്തു​ള്ള വ്യാ​യാ​മ​ത്തി​ന് ഫാ​മി​ൽ അ​വ​സ​രം ഒ​രു​ക്കു​ന്ന ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക്ക് തി​രു​വി​ഴയി​ൽ തു​ട​ക്ക​മാ​യി. ശു​ദ്ധവാ​യു ശ്വ​സി​ച്ച് പ​ച്ച​ക്ക​റി​ക​ളു​ടെ​യും പൂ​ക്ക​ളു​ടെ​യും ശോ​ഭ​നു​ക​ർ​ന്ന് വ്യാ​യാ​മം ന​ട​ത്തു​ന്ന​വ​ർ​ക്ക് ജീ​വി​ത ശൈ​ലി രോ​ഗ പ്ര​തി​രോ​ധ പാ​നീ​യ​ങ്ങ​ൾ ന​ൽ​കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു.

രാ​വി​ലെ തോ​ട്ട​ത്തി​ൽ ഓ​ട്ട​വും ന​ട​ത്ത​വും ക​ഴി​ഞ്ഞ് തോ​ട്ട​ത്തി​ൽ ത​ന്നെ വി​ള​യി​ച്ച കു​ക്കും​ബ​റും ത​ണ്ണി​മ​ത്ത​നും വെ​ള്ള​രി​യും പ​ട​വ​ല​വും ജ്യൂ​സാ​ക്കി ക​ർ​ഷ​ക​ർ ന​ൽ​കും. കെ.​വി.​ദ​യാ​ലി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് പാ​നീ​യം തയാറാ​ക്കു​ന്ന​ത്. മ​ന്ത്രി​ക്കൊ​പ്പം നാ​ട്ടു​കാ​രും പ്ര​ഭാ​ത വ്യാ​യാ​മം ന​ട​ത്തി​യാ​ണ് പ​രി​പാ​ടി തു​ട​ങ്ങി​യ​ത്.​ കെ.​വി.​ ദ​യാ​ൽ, കെ.​കെ.​ കു​മാ​ര​ൻ പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്.​ രാ​ധാ​കൃ​ഷ്ണ​ൻ, തി​രു​വി​ഴ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ഇ​ല​ഞ്ഞി​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.