വി​ധ​വാ ഏ​ക​സ്ഥ സം​ഗ​മം
Thursday, January 20, 2022 11:01 PM IST
ചേ​ര്‍​ത്ത​ല: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​തി​രൂ​പ​താ കു​ടും​ബ പ്രേ​ഷി​ത വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ധ​വാ ഏ​ക​സ്ഥ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ദ​ലീ​മ ജോ​ജോ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളി​പ്പു​റം ഫൊ​റോ​നാ പ​ള്ളി​ ഹാ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ തോ​മ​സ് ചെ​റി​യ​മ്പു​റ​ത്ത്‌ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​ഹൃ​ദ​യ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​സി​ൽ മൈ​പ്പാ​ൻ, ഫാ​മി​ലി അ​പ്പോ​സ്തലേ​റ്റ് അ​സി​. ഡ​യ​റ​ക്ട​ർ ഫാ. ​ജി​ന്‍റോ പ​ട​യാ​ട്ടി, പ​ള്ളി​പ്പു​റം ഫൊ​റോ​നാ ജൂ​ഡി​ത്ത് ഫോ​റം കോ-ഓ​ർ​ഡി​നേ​റ്റ​ർ റീ​ത്താ​മ്മ ജോ​സ​ഫ്, സ​ഹൃ​ദ​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജ​യ്സി ജോ​ൺ, എ​മി​ൽ രാ​ജു, ലി​ൻ​ഡ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.