പി​ക്കപ്പ് വാ​നും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വാ​ന്‍ ഡ്രൈ​വ​ര്‍ മ​രി​ച്ചു
Thursday, January 20, 2022 11:01 PM IST
ചേ​ര്‍​ത്ത​ല: പി​ക്കപ്പ് വാ​നും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വാ​ന്‍ ഡ്രൈ​വ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പാ​ല​ക്കാ​ട് ആ​ന​ക്ക​ര ക​ണ്ടം​പു​ള്ളി കെ.​പി.​ ബാ​ബു​വി​ന്‍റെ മ​ക​ന്‍ ബി.​ ഇ​ന്ദ്ര​ജി​ത്ത് (22) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ വാ​നി​ലു​ണ്ടാ​യി​രു​ന്ന കൊ​ല്ലം ആ​ലു​ക​ട​വ് പു​തു​വീ​ട്ടി​ല്‍ എ​സ്.​ അ​ച്ചു (26), മ​ല​പ്പു​റം പ​ന്താ​വൂ​ര്‍ ക​രു​വെ​ട്ടി വീ​ട്ടി​ല്‍ സി.​ മി​ഥു​ന്‍ (28) എ​ന്നി​വ​രാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ദേ​ശീ​യ​പാ​ത​യി​ല്‍ മാ​യി​ത്ത​റ​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​തി​രേ വ​ന്ന ലോ​റി പി​ക്കപ് വാ​നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ദ്ര​ജി​ത് അ​പ​ക​ട​സ്ഥ​ല​ത്തുവ​ച്ചു​ത​ന്നെ മ​രി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണംവി​ട്ട ലോ​റി മ​റി​ഞ്ഞു. ലോ​റി ഡ്രൈ​വ​ര്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

സ്കൂ​ട്ട​ർ മ​തി​ലി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ഹ​രി​പ്പാ​ട്: നി​യ​ന്ത്ര​ണംവി​ട്ട സ്കൂ​ട്ട​ർ മ​തി​ലി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മു​ട്ടം പാ​നേ​ത്ത് പ്ര​സ​ന്ന​ന്‍റെ​യും അ​മ്പി​ളി​യു​ടെ​യും മ​ക​ൻ പ്ര​തീ​ഷ് (ക​ണ്ണ​ൻ -28) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് മു​ട്ടം മ​ണ​ലി​ൽ ത​റ​യി​ൽ വി​പി​ൻലാ​ൽ (30) ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. വി​ദേ​ശ​ത്താ​യി​രു​ന്ന ക​ണ്ണ​ൻ പത്തുദി​വ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സ​ഹോ​ദ​രി: ഗം​ഗ.