വ​നി​താ റെ​യി​ൽ​വേ ഗേ​റ്റ് കീ​പ്പ​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു
Thursday, January 20, 2022 11:03 PM IST
ഹ​രി​പ്പാ​ട്: വ​നി​താ റെ​യി​ൽ​വേ ഗേ​റ്റ് കീ​പ്പ​ർ​ക്കു പാ​മ്പു​ക​ടി​യേ​റ്റു. ഹ​രി​പ്പാ​ട്-ആ​ല​പ്പു​ഴ തീ​ര​ദേ​ശപാ​ത​യി​ൽ ക​രു​വാ​റ്റ ഊ​ട്ട്പ​റ​മ്പ് റെ​യി​ൽ​വേ ക്രോ​സി​ലെ ഗേ​റ്റ് കീ​പ്പ​ർ പ​ള്ളി​പ്പാ​ട് പു​ത്ത​ൻ​പു​ര​യി​ൽ ആ​ർ. സ​രി​ത​യ്ക്കാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി 10. 50ന് ​പാന്പിന്‍റെ ക​ടി​യേ​റ്റ​ത്. ട്രെ​യി​ൻ ക​ട​ന്നുപോ​കു​ന്ന​തി​നുവേ​ണ്ടി ഗേ​റ്റ് അ​ട​യ്ക്കാ​ൻ ക​യ​റു​മ്പോ​ഴാ​യി​രു​ന്നു പാ​മ്പ് ക​ടി​യേ​റ്റ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി​യി​ൽനി​ന്നും ആം​ബു​ല​ൻ​സ് എ​ത്തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ആലപ്പുഴയി​ല്‍ 1926 പേ​ര്‍​ക്കു കോ​വി​ഡ്

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 1926 പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1847 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ര​ണ്ടു പേ​ർ വി​ദേ​ശ​ത്തുനി​ന്നും എ​ത്തി​യ​താ​ണ്. 16 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 61 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 34.18 ശ​ത​മാ​ന​മാ​ണ്. 437 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 7255 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.