ഓ​ൺ​ലൈ​ൻ ഗ്രാ​മ​സ​ഭ​ക​ൾ പ്ര​ഹ​സ​ന​മാ​കു​ന്നു
Friday, January 21, 2022 10:48 PM IST
മാ​ന്നാ​ർ: കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെത്തുട​ർ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡ് ഗ്രാ​മ​സ​ഭ​ക​ളും ഓ​ൺ​ലൈ​നി​ലേ​ക്കു മാ​റു​ന്നു. മാ​ർ​ച്ചി​നു മു​മ്പ് അം​ഗീ​കാ​രം ല​ഭി​ക്കേ​ണ്ട പ​ദ്ധ​തി​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഗ്രാ​മ​സ​ഭ​ക​ൾ ചേ​രു​ന്ന​ത്. മു​ൻ കാ​ല​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഇ​പ്പോ​ഴ​ത്തെ ഗ്രാ​മ​സ​ഭ പ​ല​യി​ട​ങ്ങ​ളി​ലും പ്ര​ഹ​സ​ന​മാ​യി.

ഗ്രാ​മ​സ​ഭ​ക​ൾ ന​ട​ത്തി​യെ​ന്നു വ​രു​ത്തി​ത്തീർ​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്. 14-ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി രൂ​പീ​ക​ര​ണം, കേ​ന്ദ്ര ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഉ​പ പ​ദ്ധ​തി രൂ​പീ​ക​ര​ണം, അ​തി​ദ​രി​ദ്ര നി​ർ​ണ​യ ക​ര​ട് ലി​സ്റ്റ് അം​ഗീ​ക​രി​ക്ക​ൽ, തൊ​ഴി​ലു​റ​പ്പ് ലേ​ബ​ർ ബ​ജ​റ്റ്, ആ​ക‌്ഷ​ൻ പ്ലാ​ൻ അം​ഗീ​കാ​രം, ഗു​ണ​ഭോ​ക്ത ലി​സ്റ്റ് അം​ഗീ​കാ​രം, സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ സാ​ധൂ​ക​ര​ണം എ​ന്നി​വ​യെക്കുറി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്കും ഗ്രാ​മ​സ​ഭാ​ംഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കും വേ​ണ്ടി​യാ​ണ് ഇ​ത്ത​വ​ണ ഗ്രാ​മസ​ഭ​ക​ൾ ചേ​രേ​ണ്ടി​യി​രു​ന്ന​ത്.​

കൂ​ടാ​തെ ഒ​രോ വാ​ർ​ഡി​ലെ​യും റോ​ഡു​ക​ൾ, തെ​രു​വുവി​ള​ക്ക്, മാ​ലി​ന്യപ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ വേ​ണ്ടി​കൂ​ടി​യാ​ണ് ഗ്രാ​മ​സ​ഭ ചേ​രു​ന്ന​ത്. എ​ന്നാ​ൽ, കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ഗ്രാ​മ​സ​ഭ​ക​ൾ ഭൂ​രി​പ​ക്ഷം പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​ഹ​സ​ന​മാ​യി​രി​ക്കു​ക​യാ​ണ്.

ഗ്രാ​മ​സ​ഭ​യ്ക്കുവേ​ണ്ടി ന​ൽ​കു​ന്ന ഓ​ൺ​ലൈ​ൻ ലി​ങ്കു​ക​ളി​ൽ ക​യ​റു​വാ​ൻ പോ​ലും പ​ല​ർ​ക്കും ക​ഴി​യാ​റി​ല്ല. വേ​ണ്ട​പ്പെ​ട്ട പത്തിൽ ​താ​ഴെ​യു​ള്ള കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണ് ഓ​ൺ​ലൈ​ൻ ഗ്രാ​മ​സ​ഭ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 20 ശ​ത​മാ​നം വോ​ട്ട​ർ​മാ​രെ​ങ്കി​ലും ഗ്രാ​മ​സ​ഭ​ക​ളി​ൽ പ​ങ്കെ​ടു​ത്താ​ലെ സാ​ധൂ​ക​ര​ണ​മു​ള്ളൂവെ​ന്നി​രി​ക്കെ അ​തി​വ്യാ​പ​ന കോ​വി​ഡി​നെ പ​ഴി​പ​റ​ഞ്ഞ് ഗ്രാ​മസ​ഭ​ക​ൾ പ്ര​ഹ​സ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.