ലി​റ്റി​ൽ കൈ​റ്റ്‌​സ്; സ്‌​കൂ​ൾ​ത​ല ക്യാ​മ്പു​ക​ൾ സ​മാ​പി​ച്ചു
Friday, January 21, 2022 10:51 PM IST
ആ​ല​പ്പു​ഴ: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ലി​റ്റി​ൽ കൈ​റ്റ്‌​സ് യൂ​ണി​റ്റു​ക​ളു​ടെ സ്‌​കൂ​ൾ​ത​ല ക്യാ​മ്പു​ക​ൾ സ​മാ​പി​ച്ചു. അ​ഭി​രു​ചി പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 143 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള 4351 വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു. പ്രോ​ഗ്രാ​മിം​ഗ്, അ​നി​മേ​ഷ​ൻ മേ​ഖ​ല​ക​ളി​ലെ തു​ട​ർ​സാ​ധ്യ​ത​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക്യാ​മ്പി​ൽ പ്ര​ധാ​ന​മാ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്ന​ത്. പ​രി​ശീ​ല​നം നേ​ടി​യ അ​ധ്യാ​പ​ക​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ക്യാ​മ്പി​നു തു​ട​ർ​ച്ച​യാ​യി ന​ൽ​കി​യി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണം കൂ​ടി വി​ല​യി​രു​ത്തി​യാ​ണ് സ​ബ് ജി​ല്ലാ ക്യാ​മ്പി​ലേ​ക്ക് വി​ദ്യാ​ര്‍​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

മൂ​ന്നാം​ത​രം​ഗം:
ചേ​ര്‍​ത്ത​ല താ​ലൂ​ക്ക്
ആ​ശ​ങ്ക​യി​ൽ

ചേ​ര്‍​ത്ത​ല: കോ​വി​ഡ് മൂ​ന്നാം​ത​രം​ഗ​ത്തി​ല്‍ ചേ​ര്‍​ത്ത​ല താ​ലൂ​ക്കും ആ​ശ​ങ്ക​യി​ൽ. താ​ലൂ​ക്കി​ലെ 18 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം കൂ​ടു​ക​യാ​ണ്. ഓ​രോ ദി​വ​സ​വും രോ​ഗി​ക​ളു​ടെ എ​ണ്ണ​മു​യ​രു​ന്ന​ത് ആ​ശ​ങ്ക​യാ​യി​ട്ടു​ണ്ട്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റ​ട​ക്കം 16 പേ​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച 12 പേ​ര്‍​ക്കാ​യി​രു​ന്നു രോ​ഗം. വെ​ള്ളി​യാ​ഴ്ച നാ​ലു​പേ​ര്‍​ക്കുകൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ന​ഗ​ര​ത്തി​ലെ 35 വാ​ര്‍​ഡു​ക​ളി​ലു​മാ​യി 164 രോ​ഗി​ക​ളാ​ണു​ള്ള​ത്. വെ​ള​ളി​യാ​ഴ്ച 38 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​നി​യും ഉ​യ​രു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് അ​ധി​കൃ​ത​ര്‍. ആ​ള്‍​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​ന്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പെ​ടു​ത്തു​മെ​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ ആ​ര്‍.​ ഉ​ഷ പ​റ​ഞ്ഞു.