33 പേ​ര്‍​ക്കു കോ​വി​ഡ്; കാ​ത്ത് ലാ​ബ് അ​ട​യ്ക്കും
Friday, January 21, 2022 10:51 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ല്‍ കോ​വി​ഡ് വ്യാ​പ​നം ഉ​യ​രു​ന്നു. കാ​ത്ത് ലാ​ബ് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ അ​ട​ച്ചി​ടും. ഇ​ന്ന​ലെ 33 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കാ​ത്ത് ലാ​ബ് അ​ട​യ്ക്കു​ന്ന​തോ​ടെ ആ​ൻ​ജി​യോ​ഗ്രാം, ആ​ൻ​ജി​യോ പ്ലാ​സ്റ്റി തു​ട​ങ്ങി​യ ചി​കി​ത്സ​ക​ള്‍ ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തുവ​രെ നി​ര്‍​ത്തി​വ​യ്ക്കും.

പി.​ജി, മെ​ഡി​സി​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും ന​ഴ്സ്, അ​റ്റ​ൻഡര്‍​മാ​ര​ട​ക്ക​മു​ള്ള​വ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ല്‍ ഡോ​ക്ട​ര്‍​മാ​ര​ട​ക്കം 110 ഓ​ളം ജീ​വ​ന​ക്കാ​ർക്കാണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​ന്ന​ലെ​യും ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ള്‍ കു​റ​വാ​യി​രു​ന്നു. എ​ന്നാ​ല്‍, കോ​വി​ഡ് വാ​ര്‍​ഡു​ക​ളാ​യ നാ​ലി​ലും അ​ഞ്ചി​ലു​മാ​യി 91 പേ​രാ​ണു ചി​കി​ത്സ​തേ​ടി​യി​ട്ടു​ള്ള​ത്. നി​ല​വി​ല്‍ ര​ണ്ടു കോ​വി​ഡ് വാ​ര്‍​ഡു​ക​ളാ​ണു​ള്ള​ത്. വേ​ണ്ടി​വ​ന്നാ​ല്‍ കൂ​ടു​ത​ല്‍ വാ​ര്‍​ഡു​ക​ള്‍ ഇ​തി​നാ​യി സ​ജ്ജീ​ക​രി​ക്കും.
അ​ത്യാ​വ​ശ്യ ശ​സ്ത്ര​ക്രീ​യ​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞദി​വ​സം മു​ത​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. കൂ​ടാ​തെ ഒ​പി സ​മ​യം 11 വ​രെ​യാ​ക്കി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ 1798
പേ​ര്‍​ക്കു കോ​വി​ഡ്

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 1798 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1727 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​രാ​ള്‍ വി​ദേ​ശ​ത്തുനി​ന്നെ​ത്തി​യ​താ​ണ്. 16 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 54 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 40.23 ശ​ത​മാ​ന​മാ​ണ്. 585 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 8465 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.